ഉമ്മന്‍ ചാണ്ടി എഐസിസി ജനറല്‍ സെക്രട്ടറി

ഡല്‍ഹി :എഐസിസി ജനറല്‍ സെക്രട്ടറിയായി ഉമ്മന്‍ ചാണ്ടിയെ നിയമിച്ചു. ആന്ധ്രാ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായാണ് ഉമ്മന്‍ ചാണ്ടിയുടെ നിയമനം. കോണ്‍ഗ്രസ് നേതാവ് ദ്വിഗ് വിജയ് സിങ്ങിന്റെ ഒഴിവിലേക്കാണ് നിയമനം.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് ആന്ധ്രപ്രദേശില്‍ പാര്‍ട്ടിയെ സജ്ജമാക്കുക എന്നതാവും ഉമ്മന്‍ചാണ്ടിക്ക് മുന്നിലുള്ള പ്രധാന വെല്ലുവിളി. ഇതിനോടൊപ്പം തന്നെയാണ് ആന്ധ്രയില്‍ നിയമസഭാ തിരഞ്ഞെടുപ്പും അരങ്ങേറുന്നത്. ഇത് മുന്നില്‍ കണ്ടാണ് പാര്‍ട്ടിയുടെ തീരുമാനം.

ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെതാണ് പുതിയ നീക്കം. നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കേറ്റ തിരിച്ചടിക്ക് ശേഷം നിലവില്‍ സംസ്ഥാനത്തിനുള്ളില്‍ കോണ്‍ഗ്രസിന്റെ ഒരു പദവിയും ഏറ്റെടുക്കാന്‍ ഉമ്മന്‍ ചാണ്ടി തയ്യാറായിരുന്നില്ല. എഐസിസി ജനറല്‍ സെക്രട്ടറി ആകുന്നതോടെ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയിലും ഉമ്മന്‍ ചാണ്ടി അംഗമാകും.

LEAVE A REPLY

Please enter your comment!
Please enter your name here