ദുബായില്‍ ബോണസും പ്രഖ്യപിച്ച് സ്വകാര്യ കമ്പനി

അബുദാബി :യുഎഇ സ്ഥാപക നേതാവ് ഷെയ്ക്ക് സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ നൂറാം ജന്മവാര്‍ഷിക ദിനത്തോടനുബന്ധിച്ച് ശമ്പളത്തോടൊപ്പം ബോണസും പ്രഖ്യപിച്ച് സ്വകാര്യ കമ്പനി. യൂണിയന്‍ കൂപ്പ് എന്ന സ്വകാര്യ കമ്പനിയാണ് യുഎഇയുടെ ഈ വിശേഷദിനത്തില്‍ ജീവനക്കാര്‍ക്കായി ബോണസ് പ്രഖ്യാപിച്ചത്.

ഇതോടെ ഈ ദിനത്തില്‍ ഇത്തരമൊരു ഓഫര്‍ പ്രഖ്യാപിക്കുന്ന യുഎഇയിലെ ആദ്യത്തെ സ്വകാര്യ കമ്പനിയായി യൂണിയന്‍ കൂപ്പ്. അടിസ്ഥാന ശമ്പള തുകയാണ് ബോണസായി തൊഴിലാളികള്‍ക്ക് ലഭിക്കുക.

നേരത്തേ ദുബായ് കിരീടാവകാശി ഷൈക്ക് ബിന്‍ റാഷിദ് അല്‍ മക്തൂം സര്‍ക്കാര്‍ ജിവനക്കാര്‍ക്കും വിരമിച്ചവര്‍ക്കും ഈ വിശേഷ ദിനത്തോടനുബന്ധിച്ച് ബോണസ് നല്‍കുന്നതായി പ്രഖ്യാപിച്ചിരുന്നു. പ്രസിഡണ്ട് ഹിസ് ഹൈനസ് ഷെയ്ക്ക് ഖലീഫാ ബിന്‍ സയ്യീദ് അല്‍ നഹ്യാന്‍, ദുബായ് ഭരണാധികാരി ഹിസ് ഹൈനസ് ഷെയ്ക്ക് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും, കീരീടാവകാശി ഷെയ്ക്ക് ഹമ്ദാന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും എന്നിവരുടെ നിര്‍ദ്ദേശാനുസരണമാണ് യൂണിയന്‍ കൂപ്പ് ഈ സുപ്രധാന തീരുമാനം നടപ്പാക്കിയത്.

ഷെയ്ക്ക് സയ്യീദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്റെ യുഎഇക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ എല്ലാ അറബ് രാജ്യങ്ങള്‍ക്കും പ്രചോദനം നല്‍കുന്നവയാണെന്ന് യൂണിയന്‍ കൂപ്പ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബന്‍ അല്‍ ഫലസി ചടങ്ങില്‍ അനുസ്മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here