ഇന്ത്യക്കാരന്‍ ദുബായിലെ കടവരാന്തകളില്‍

മുഹൈസിന :താമസിക്കാനായി ഒരു മുറി പോലുമില്ലാതെ ഇന്ത്യക്കാരനായ വൃദ്ധന്‍ ദുബായിലെ കടവരാന്തകളില്‍ ജീവിതം കഴിച്ചു കൂട്ടുന്നു.ദുബായിലെ മുഹൈസിനയില്‍ നിന്നാണ് ഈ ദാരുണമായ ജീവിത ചിത്രം. മുഹൈസിന ശ്മശാനത്തിനത്തിനടുത്തുള്ള കടവരാന്തകളിലാണ് ഇദ്ദേഹം രാവും പകലും കഴിച്ച് കൂട്ടുന്നത്.

അറുപത് വയസ്സിനടുത്ത് പ്രായം തോന്നിക്കുന്ന ഇദ്ദേഹം എവിടെ നിന്നാണ് വന്നത് എന്ന് പോലും മനസ്സിലാക്കാന്‍ സാധിക്കുന്നില്ലെന്നത് പ്രദേശത്തെ സാമൂഹ്യ പ്രവര്‍ത്തകരേയും വലയ്ക്കുന്നു. ആശയ വിനിമയം നടത്തുമ്പോള്‍ ഇദ്ദേഹത്തില്‍ നിന്നും കൃത്യമായ മറുപടി ലഭിക്കാത്തതാണ് പ്രധാന തടസ്സം.

കടയുടമകളും ജീവനക്കാരും വല്ലപ്പോഴും നല്‍കുന്ന ഭക്ഷണം കഴിച്ചാണ് ഇദ്ദേഹം ജീവിതം തള്ളി നീക്കുന്നത്. ഇയാള്‍ ആന്ധ്ര പ്രദേശ് സ്വദേശിയാണെന്നാണ് സാമൂഹ്യ പ്രവര്‍ത്തകരുടെ നിഗമനം. സന്ദര്‍ശക വിസയില്‍ ദുബായില്‍ എത്തിയതിന് ശേഷം പാസ്‌പോര്‍ട്ട് ആരോ വാങ്ങിച്ചു കൊണ്ടു പോയതാണെന്നാണ് സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് ലഭിച്ച സൂചന. ഇയാളെ തിരിച്ചറിയാന്‍ സാധിക്കുന്നവര്‍ 055 278 5409 / 056 466 90007 എന്നീ നമ്പറുകളില്‍ വിവരമറിയിക്കുക.

LEAVE A REPLY

Please enter your comment!
Please enter your name here