വൃദ്ധയെ കടയുടമ തല്ലിക്കൊന്നു

മുസഫര്‍നഗര്‍: റേഷന്‍ വിഹിതം കുറഞ്ഞത് ചോദ്യംചെയ്ത സ്ത്രീയെ കടയുടമ മര്‍ദ്ദിച്ച് കൊന്നു. മുസഫര്‍നഗറിലെ ഫിറാസാബാദ് ഗ്രാമത്തിലാണ് സംഭവം. റേഷന്‍ വാങ്ങാന്‍ വേണ്ടി കടയിലെത്തിയ ആസി(75)യെയാണ് കടയുടമയും കൂട്ടാളികളും മര്‍ദ്ദിച്ചുകൊന്നത്.

ആസിയുടെ മകന്റെ പരാതിയില്‍ റേഷന്‍ കടക്കാരന്‍ നസീം, ഷമീം, ജാനു എന്നിവര്‍ക്കെതിരേ പോലീസ് കേസെടുത്തു. ആരെയും അറസ്റ്റുചെയ്തിട്ടില്ല. സാധനം വാങ്ങാന്‍ വേണ്ടി കടയിലെത്തിയ ആസിക്ക് അനുവദിച്ചിട്ടുള്ള അളവിലും കുറവാണ് സാധനം നല്‍കിയത്.

ഇത് അവര്‍ ചോദ്യം ചെയ്തത് കടയുടമയെ പ്രകോപിതനാക്കി. ഇയാളും കൂട്ടാളികളും ചേര്‍ന്ന് ആസിയെ തുടരെ മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് സ്ത്രീയുടെ മൃതദേഹവുമായി ഗ്രാമവാസികള്‍ മണിക്കൂറുകളോളം പ്രതിഷേധിച്ചു. സംഭവത്തില്‍ എത്രയും പെട്ടന്ന് നടപടിയുണ്ടാകുമെന്ന അധികാരികളുടെ ഉറപ്പിന്മേലാണ് ഗ്രാമവാസികള്‍ പ്രതിഷേധം അവസാനിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here