യുവാവ് സഹോദരന്റെ മൂക്ക് കടിച്ച് പറിച്ചു

ലഖ്‌നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് സഹോദരന്റെ മൂക്ക് യുവാവ് കടിച്ചുപറിച്ചു. ഉത്തര്‍പ്രദേശിലെ രാമലാല്‍പുര്‍വ ഗ്രാമത്തിലാണ് സംഭവം. ശ്രീകാന്ത് എന്ന യുവാവാണ് സഹോദരന്‍ സോബ്രാന്റെ മൂക്ക് കടിച്ച് പറിച്ചത്. മാതാപിതാക്കളും അമ്മാവനും വീട്ടിലുണ്ടായിരുന്ന സമയത്താണ് ശ്രീകാന്ത് സഹോദരനെ ആക്രമിച്ചത്.

മദ്യം വാങ്ങാന്‍ ശ്രീകാന്ത് സഹോദരന്‍ സോബ്രാനോട് പണം ആവശ്യപ്പെട്ടെങ്കിലും ഇയാള്‍ ഇത് നിരസിച്ചു. ഇതേതുടര്‍ന്ന് ഇയാള്‍ സഹോദരന്റെ മൂക്ക് കടിച്ചുപറിക്കുകയായിരുന്നു. ശ്രീകാന്ത് മദ്യലഹരിയിലായിരുന്നു. ആക്രമണത്തെ തുടര്‍ന്ന് സോബ്രാന്‍ കുഴഞ്ഞുവീണു. തന്നെയും കുടുംബത്തെയും ശ്രീകാന്ത് ആക്രമിച്ചതായും തന്റെ മൂക്കിന് അംഗച്ഛേദം സംഭവിച്ചതായും സോബ്രാന്‍ പറഞ്ഞു.

തന്റെ വയറും കൈയും ശ്രീകാന്ത് കടിച്ചുപറിക്കാന്‍ ശ്രമിച്ചതായും ഇയാള്‍ ആരോപിക്കുന്നു. എന്നാല്‍ മദ്യത്തിന്റെ കെട്ടിറങ്ങിയപ്പോള്‍ ശ്രീകാന്തിന് താന്‍ ചെയ്തതൊന്നും ഓര്‍മ്മയില്ല. പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here