ഇറാന്‍ വന്‍തുക നഷ്ടപരിഹാരം നല്‍കണം

ന്യൂയോര്‍ക്ക് : സെപ്റ്റംബര്‍ 11 ഭീകരാക്രമണത്തിലെ ഇരകളുടെ കുടുംബത്തിന് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അമേരിക്കന്‍ ഫെഡറല്‍ കോടതി. ആയിരത്തോളം കുടുംബങ്ങള്‍ക്ക് ഇറാന്‍ നഷ്ടപരിഹാരം നല്‍കണമെന്നാണ് ജഡ്ജ് ജോര്‍ജ് ബി ഡാനിയല്‍ വിധിച്ചത്.

ജീവിതപങ്കാളി മരണപ്പെട്ടവര്‍ക്ക് 12.5 മില്യണ്‍ ഡോളര്‍ വീതവും രക്ഷിതാക്കള്‍ കൊല്ലപ്പെട്ടവര്‍ക്ക് 8.5 മില്യണ്‍ ഡോളറും കുട്ടികള്‍ മരിച്ചതില്‍ 8.5 മില്യണ്‍ ഡോളറും കുട്ടികള്‍ക്ക് അന്ത്യം സംഭവിച്ചതില്‍ 4.25 മില്യണ്‍ ഡോളര്‍ വീതവും നഷ്ടപരിഹാരം നല്‍കണമെന്നാണ് കോടതി വിധി.

ലഷ്‌കര്‍ ഇ തൊയ്ബ ഭീകരര്‍ക്ക് ഇറാന്‍ സാങ്കേതിക സഹായങ്ങളും പരിശീലനവും നല്‍കിയെന്ന് തെളിഞ്ഞതിനാലാണ് കോടിക്കണക്കിന് രൂപയുടെ നഷ്ടപരിഹാരം നല്‍കാന്‍ വിധി പ്രസ്താവിച്ചിരിക്കുന്നത്. സമാനരീതിയില്‍ സൗദിക്കെതിരെയും കേസ് നടന്നുവരികയാണ്.

നഷ്ടപരിഹാരം സംബന്ധിച്ചുള്ള കേസ് റദ്ദാക്കണമെന്ന സൗദി ആവശ്യം ഫെഡറല്‍ കോടതി മാര്‍ച്ചില്‍ തള്ളിയിരുന്നു. ആക്രമണത്തിനായി വിമാനം തട്ടിയെടുത്തവരില്‍ കൂടുതലും സൗദി പൗരന്‍മാരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സൗദിക്കെതിരായ അമേരിക്കന്‍ അന്വേഷണ ഏജന്‍സികളുടെ നീക്കം.

എന്നാല്‍ ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് യാതൊരു ബന്ധവുമില്ലെന്ന് സൗദി വ്യക്തമാക്കിയിരുന്നു. 2011 സെപ്റ്റംബര്‍ 11 നായിരുന്നു ലോകത്തെ നടുക്കിയ ഭീകരാക്രമണം നടന്നത്. ലഷ്‌കര്‍ ഭീകരര്‍ വിമാനങ്ങള്‍ തട്ടിയെടുത്ത് വേള്‍ഡ് ട്രേഡ് സെന്ററും പ്രതിരോധകേന്ദ്രമായ പെന്റഗണും ഇടിച്ചുതകര്‍ക്കുകയായിരുന്നു.

സംഭവത്തില്‍ 3,000 ത്തോളം പേരാണ് കൊല്ലപ്പെട്ടത്. അതേസമയം സമ്മര്‍ദ്ദം ചെലുത്തി ഇറാനില്‍ നിന്ന് ആയിരം കുടുംബങ്ങള്‍ക്കുള്ള വന്‍തുക നഷ്ടപരിഹാരമായി ഈടാക്കാനാകുമോയെന്ന കാര്യം സംശയമാണ്. കൂടാതെ ഭീകരാക്രമണത്തില്‍ ഇറാന് നേരിട്ട് ബന്ധമുണ്ടെന്ന് അന്വേഷണറിപ്പോര്‍ട്ടില്‍ പരാമര്‍ശവുമില്ല.

LEAVE A REPLY

Please enter your comment!
Please enter your name here