യുവതിക്ക് കൈകളും കാലുകളും നഷ്ടമായി

വാഷിങ്ടണ്‍: പലപ്പോഴും നാം നിസാരമായി തള്ളിക്കളയുന്ന രോഗമാണ് ജലദോഷം. എന്നാല്‍ ടിഫാനി എന്ന 38കാരിക്ക് രണ്ട് കൈയും കാലുകളും നഷ്ടമാകാനിടയായത് ജലദോഷം ശ്രദ്ധിക്കാഞ്ഞതിനാല്‍.

ഉത്താ സ്വദേശിനിയും ഡെന്റല്‍ ടെക്‌നീഷ്യനുമായ ടിഫാനിക്കാണ് ദാരുണ സംഭവം ഉണ്ടായത്. ആറ് കുട്ടികളുടെ അമ്മയാണ് ടിഫാനി. 20 വയസ്സുള്ളപ്പോള്‍ ടിഫാനിക്ക് ആര്‍ത്രൈറ്റിസ് പിടിപെട്ടു.

ഇത് പരിഹരിക്കാന്‍ ഇമ്മ്യൂണോസപ്രസ്സെന്റ് എന്ന മരുന്ന് ദീര്‍ഘകാലം ടിഫാനി കഴിച്ചിരുന്നു. ഇതിനാല്‍ ഇടയ്ക്കിടെ ടിഫാനിക്ക് ജലദോഷം വന്നിരുന്നു. എന്നാല്‍ ടിഫാനി ഇതത്ര കാര്യമാക്കിയില്ല.

കഴിഞ്ഞ ജനുവരിയിലും ടിഫാനിക്ക് ജലദോഷം പിടിപെട്ടു. രാത്രി ആയപ്പോഴേക്കും ശ്വാസ തടസ്സം ഉണ്ടാവുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു. ഉടന്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഡോക്ടറുടെ വിദഗ്ധ പരിശോധനയില്‍ ബാക്ടീരിയല്‍ ന്യൂമോണിയയാണ് ഇവര്‍ക്കെന്ന് സ്ഥിരീകരിച്ചു.

യുവതിയുടെ നില അതീവ ഗുരുതരമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കരള്‍, കിഡ്‌നി എന്നിവയുടെ പ്രവര്‍ത്തനം നിലച്ച നിലയിലായിരുന്നു അപ്പോഴേക്കും ടിഫാനി. കൈകാലുകളുടെ രക്തയോട്ടം കുറഞ്ഞതോടെ ഇവ രണ്ടും നീക്കം ചെയ്തു.

കൈയും കാലും നഷ്മായത് ടിഫാനിയെ വല്ലാതെ തളര്‍ത്തിയെങ്കിലും തോറ്റുപോകില്ലെന്ന് ടിഫാനി പറയുന്നു. തനിക്കുണ്ടാകുന്ന എല്ലാ പ്രതിസന്ധികളെയും നേരിടാന്‍ പരിശ്രമിക്കുമെന്ന് ഇവര്‍ പറയുന്നു. ടിഫാനിക്കൊപ്പം ഇപ്പോഴുള്ളത് കാമുന്‍ മോയിന്‍ ഫാനോഹെമയാണ്.

തനിക്കൊപ്പം നിന്ന മോയിലിനെ ഉടന്‍ തന്നെ വിവാഹം ചെയ്യുമെന്ന് ടിഫാനി പറയുന്നു. ടിഫാനിക്കൊപ്പം എന്നും താനുണ്ടാകുമെന്ന് മോയിലും ഉറപ്പ് നല്‍കി. അതേസമയം ടിഫാനിക്കൊപ്പം ദത്തെടുത്തും ഇരുവര്‍ക്കും ഉണ്ടായതും ആദ്യബന്ധത്തിലെയുള്‍പ്പെടെ ആറ് കുട്ടികളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here