ഒരു ദിനാര്‍ 223 രൂപയിലെത്തി

കുവൈറ്റ് സിറ്റി : ഒരു ദിനാറിന്റെ വില 223 രൂപയിലെത്തി. രൂപയുടെ നിരക്കുയര്‍ന്നത് കുവൈറ്റിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ പ്രവാസികള്‍ക്ക് സന്തോഷം സമ്മാനിക്കുകയാണ്.

ഡോളര്‍ ശക്തമായതോടെ പൊതുവെ ഗള്‍ഫില്‍ നിന്നുള്ള വിദേശികളുടെ നിക്ഷേപം വര്‍ധിച്ചിട്ടുമുണ്ട്. കഴിഞ്ഞവര്‍ഷം വിദേശികള്‍ 466 ബില്യണ്‍ ഡോളറാണ് സ്വദേശങ്ങളിലേക്ക് അയച്ചത്.

ഇതില്‍ 69 ബില്യണ്‍ ഡോളറുമായി ഇന്ത്യയാണ് ഒന്നാമത്. ചൈന 64 ബില്യണ്‍ ഡോളറുമായി രണ്ടാം സ്ഥാനത്തും 33 ബില്യണ്‍ ഡോളറുമായി ഫിലിപ്പെയ്ന്‍സ് മൂന്നാം സ്ഥാനത്തുമാണ്. ലോകബാങ്കിന്റെ റിപ്പോര്‍ട്ടാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.

അതേസമയം വിദേശികള്‍ അയയ്ക്കുന്ന പണത്തിന് നികുതി ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശം പ്രാബല്യത്തിലായാല്‍ ഗുരുതര പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് ലോക ബാങ്ക് ചൂണ്ടിക്കാട്ടുന്നുണ്ട്.

അനധികൃത മാര്‍ഗങ്ങളിലൂടെ പണമയയ്ക്കാനുള്ള നീക്കം ആളുകള്‍ സ്വീകരിക്കും. കൂടാതെ ധനകാര്യ സ്ഥാപനങ്ങള്‍ക്കും തിരിച്ചടിയുണ്ടാക്കും.

അയയ്ക്കുന്ന പണത്തിന് നികുതിയേര്‍പ്പെടുത്തണമെന്ന് പാര്‍ലമെന്റ് ധനകാര്യ സമിതിയാണ് ശുപാര്‍ശ ചെയ്തത്.എന്നാല്‍ ഭരണതലത്തില്‍ തന്നെ ഇതിനെതിരെ എതിരഭിപ്രായം ഉയര്‍ന്നിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here