ഇ- സിഗരറ്റ് പൊട്ടിത്തെറിച്ചു; യുവാവിന് ദാരുണാന്ത്യം

ഫ്‌ളോറിഡ: ഇ-സിഗരറ്റ് വലിക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ശരീരം തകര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ഫ്‌ളോറിഡയിലാണ് സംഭവം. ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ശരീരത്തിന്റെ 80 ശതമാനവും പൊള്ളലേറ്റിരുന്നു.

എന്നാല്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമായിട്ടില്ല. ടിവി പ്രൊഡ്യൂസറാണ് അപകടത്തില്‍ മരിച്ചത്. കിടപ്പുമുറിയിലാണ് 38കാരനായ ഇയാളെ പൊള്ളലേറ്റ നിലയില്‍ കണ്ടെത്തിയത്. ഫെഡറല്‍ എമര്‍ജന്‍സി ഏജന്‍സിയുടെ റിപ്പോര്‍ട്ട് പ്രകാരം ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാള്‍ മരിക്കുന്നത് ആദ്യമായാണ്.

2017ല്‍ ഇ-സിഗരറ്റ് പൊട്ടിത്തെറിച്ച് ഒരാളുടെ ഏഴ് പല്ലുകള്‍ നഷ്ടപ്പെട്ടിരുന്നു. ഒരാളുടെ പോക്കറ്റില്‍ കിടന്നിരുന്ന ഇ-സിഗരറ്റ് പൊട്ടിത്തെറിച്ചും അപകടം സംഭവിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here