തകര്‍പ്പന്‍ ക്യാച്ചിനുശേഷം ഇരു കൈകളും വിരിച്ചുപിടിച്ച് ആഘോഷിച്ച് ഇന്ത്യന്‍ പെണ്‍പുലി; മറുപടിയുമായി അഫ്രീദി

മെല്‍ബണ്‍ : വനിതകളുടെയും പുരുഷന്‍മാരുടെയും ക്രിക്കറ്റ് മത്സരങ്ങളുമായി മെല്‍ബണില്‍ ബിഗ് ബാഷ് പുരോഗമിക്കുകയാണ്. ഇന്ത്യയുടെ രണ്ട് പെണ്‍പുലികള്‍ ബിഗ് ബാഷിലുണ്ട്. വേദ കൃഷ്ണമൂര്‍ത്തിയും ഹര്‍മന്‍പ്രീത് കൗറും.വേദ ഹോബര്‍ട്ട് ഹരിക്കെയ്‌ന് വേണ്ടിയും ഹര്‍മന്‍ സിഡ്‌നി തണ്ടേഴ്‌സിനുവേണ്ടിയുമാണ് ജഴ്‌സിയണിഞ്ഞിരിക്കുന്നത്. ഇരുവരും ലീഗില്‍ മികച്ച പ്രകടനം പുറത്തെടുത്ത് മുന്നേറുകയാണ്. എന്നാല്‍ വേദയുടെ ഒരു തകര്‍പ്പന്‍ ഡൈവിങ് ക്രിക്കറ്റ് ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്.ബ്രിസ്ബണ്‍ ഹീറ്റിനെതിരായ മത്സരത്തില്‍ ഡ്യാന്‍ഡ്ര ഡോട്ടിന്റെ ഷോട്ടാണ് മുന്നോട്ട് കുതിച്ച ശേഷം പറന്ന് വേദ കൈക്കുമ്പിളില്‍ സുരക്ഷിതമാക്കിയത്. ഓടിവന്ന് പന്ത് ചാടിപ്പിടിച്ച വേദയുടെ ആ ഡൈവിങ് ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലായിട്ടുമുണ്ട്.എന്നാല്‍ അവിടെ തീര്‍ന്നില്ല. ക്യാച്ചിന് ശേഷമുള്ള വേദയുടെ പ്രകടനവും കാണികളുടെ ശ്രദ്ധയാകര്‍ഷിച്ചു.അഫ്രീദിയെ അനുകരിച്ചുള്ള ആഘോഷപ്രകടനമായിരുന്നു അത്. കൈകള്‍ ഇരുവശത്തേക്കും വിരിച്ചുപിടിച്ചുകൊണ്ടാണ് വേദ, വിക്കറ്റ് ആഘോഷമാക്കിയത്.

തുടര്‍ന്ന് അഫ്രീദിയെ ടാഗ് ചെയ്ത് ചിത്രം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു. ഇതോടെയാണ് പാക് താരം പ്രതികരണവുമായി രംഗത്തെത്തിയത്. നല്ല ക്യാച്ചാണെന്നും ഇത്തരത്തില്‍ വിക്കറ്റെടുക്കാനായാല്‍ ഉയരങ്ങള്‍ കീഴടക്കാമെന്നും അഫ്രീദി ആശംസിച്ചു.

കൂടുതല്‍ ചിത്രങ്ങള്‍ …

     

LEAVE A REPLY

Please enter your comment!
Please enter your name here