കുട്ടികളെ കാര്‍ ഇടിച്ച് കൊന്നത് ബി.ജെ.പി നേതാവ്

സീതാമര്‍ഹി: ബീഹാറില്‍ കഴിഞ്ഞദിവസം ഒമ്പത് കുട്ടികളുടെ മരണത്തിനിടയക്കിയ കാര്‍ ബി.ജെ.പി നേതാവിന്റെതെന്ന് പൊലീസ്. മുസാഫര്‍പൂര്‍ ജില്ലയിലാണ് ബിജെപി നേതാവിന്റെ വാഹനം ഇടിച്ച് ഒമ്പത് കുട്ടികള്‍ മരിച്ചത്.

ഇരുപതിനാല് കുട്ടികള്‍ക്ക് പരിക്ക്. ശനിയാഴ്ച വൈകിട്ടോടെയാണ് സംഭവം. ബി.ജെ.പി നേതാവ് മനോജ് ബൈതയുടെ ഉടമസ്ഥതയിലുള്ള വാഹനമാണ് അപകടം ഉണ്ടാക്കിയതെന്നും സംഭവസമയത്ത് ഡ്രൈവര്‍ക്കൊപ്പം ഇയാളും വാഹനത്തിനുള്ളില്‍ ഉണ്ടായിരുന്നെന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

എന്നാല്‍ ഇതുവരെ നേതാവിനെയും ഡ്രൈവറെയും കണ്ടെത്താനായിട്ടില്ല. പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് കുട്ടികളെ കാണുന്നതിനായി ആശുപത്രിയില്‍ എത്തിയിരുന്നു. അപ്പോഴാണ് കുട്ടികളെ ബിജെപി നേതാവിന്റെ വാഹനം ആണ് ഇടിച്ചത് എന്നു അറിയുന്നത്.

വാഹനം ബി ജെ പി നേതാവിന്റേതാണെന്നും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കുട്ടികളുടെ രക്ഷകര്‍ ത്താക്കള്‍ പറഞ്ഞതായി തേജസ്വി യാദവ് പറഞ്ഞു. ഡ്രൈവര്‍ മദ്യപിച്ചാണ് വാഹനം ഓടിച്ചിരുന്നത്.

പരിക്കേറ്റ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഭവത്തില്‍ ദുഃഖം പ്രകടിപ്പിച്ചു. മരിച്ച കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടിണ്ട്.  

LEAVE A REPLY

Please enter your comment!
Please enter your name here