‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’ – ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി: രാഹുല്‍ മാധവ്, ശ്രാവ്യ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഗോവിന്ദ് വരഹ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ‘വേലക്കാരിയായിരുന്നാലും നീയെന്‍ മോഹവല്ലി’യുടെ ട്രെയിലര്‍ പുറത്തിറങ്ങി.

തെലുങ്കിലെ മുന്‍നിര സംവിധായകനായ ഗോവിന്ദ് വരാഹ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ജിവിആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജി രാജു ബാബു ആണ് ചിത്രം നിര്‍മ്മിക്കുന്നത്. വിശ്വജിത് സംഗീതം നല്‍കുന്ന ചിത്രം മെയ് നാലിന് തിയേറ്ററുകളിലെത്തും.

ചിത്രത്തില്‍ മധു, റിസബാവ, ശ്രവ്യ, നീന കുറുപ്പ് എന്നിവരും പ്രധാന വേഷത്തിലുണ്ട്. കിഷന്‍ സാഗറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ചിത്രത്തിലെ കണ്ണാന്തളിര്‍ എന്ന ഗാനം യൂട്യൂബില്‍ ഹിറ്റാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് യേശുദാസാണ്. അനില്‍ പനച്ചൂരാന്റെ വരികള്‍ക്ക് വിശ്വജിത്താണ് ഈണം നല്‍കിയിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here