ഭര്‍ത്താവ് പീഡിപ്പിക്കുന്നു; യുവതി ജീവനൊടുക്കി

ചെന്നൈ: ഭര്‍ത്താവിന്റെ പീഡനത്തെക്കുറിച്ച് പറഞ്ഞ് വീഡിയോ പുറത്തുവിട്ട യുവതി ജീവനൊടുക്കി. ഭര്‍ത്താവിന്റെ കൊടും പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കണമെന്ന് അപേക്ഷിച്ച് കൊണ്ടായിരുന്നു യുവതി വീഡിയോ പുറത്തുവിട്ടത്.

ക്രൂരമര്‍ദ്ദനത്തിന്റെ അടയാളങ്ങള്‍ യുവതിയുടെ മുഖത്ത് ദൃശ്യമായിരുന്നു. സത്യ എന്നാണ് യുവതിയുടെ പേര്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. എന്നാല്‍ കണ്ടെത്തുമ്പോഴേക്കും യുവതി ജീവനൊടുക്കിയിരുന്നു.

തമിഴ്‌നാട്ടിലെ വെല്ലൂര്‍ സ്വദേശിനിയാണ് സത്യ. 29 വയസുകാരിയായ സത്യ തൂങ്ങി മരിക്കുകയായിരുന്നു. ഭര്‍ത്താവ് സമ്പത്തില്‍ നിന്നുമാണ് സത്യയ്ക്ക് ക്രൂരപീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നത്. സമ്പത്തിനെ പോലീസ് അറസ്റ്റ് ചെയ്തു.

ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. സത്യ പുറത്തുവിട്ട വീഡിയോ ഒരു മാസം മുന്‍പ് ചിത്രീകരിച്ചതാണെന്നാണ് സൂചന. ഈ വീഡിയോ ദമ്പതികളുടെ ബന്ധുക്കള്‍ക്ക് ലഭിക്കുകയും ഇരുവരേയും കൗണ്‍സിലിംഗിന് വിധേയരാക്കുകയും ചെയ്തിരുന്നു.

എന്നാല്‍ ഇതിന് ശേഷവും പീഡനം തുടര്‍ന്നതോടെയാണ് സത്യ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here