ആദ്യം ഭാംഗ് ഗുളികകള്‍; ശേഷം എപിട്രില്‍

ന്യൂഡല്‍ഹി : ജമ്മുവിലെ കതുവയില്‍ എട്ടുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണ്ണായക വിവരങ്ങള്‍ പുറത്ത്. 15 കാരന്റെ പിടിയിലകപ്പെട്ടതിന്റെ ആദ്യനിമിഷങ്ങളില്‍ മാത്രമാണ്‌ കുട്ടിക്ക് അല്‍പ്പമെങ്കിലും ചെറുത്തുനില്‍ക്കാനായതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു.

പതിനഞ്ചുകാരന്‍ പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ച് കാട്ടിലേക്ക് നയിച്ചു. തുടര്‍ന്ന് കൂട്ടാളി പെണ്‍കുട്ടിയെ പിടിച്ചുവെയ്ക്കുകയും 15 കാരന്‍ മൂന്ന് ഭാംഗ് ഗുളികകള്‍ പെണ്‍കുട്ടിയുടെ വായിലേക്ക് കുത്തിക്കടത്തുകയും ചെയ്തു. പെണ്‍കുട്ടി ചെറുക്കാന്‍ ശ്രമിച്ചെങ്കിലും ഇരുവരും ചേര്‍ന്ന് പിടിച്ചടക്കുകയായിരുന്നു.

ഈ സമയത്ത് മാത്രമാണ് പെണ്‍കുട്ടിയില്‍ നിന്ന് ചെറുത്തുനില്‍പ്പുണ്ടാകുന്നത്. കഞ്ചാവില്‍ നിന്നാണ് ഭാംഗ് ഗുളികകള്‍ തയ്യാറാക്കുന്നത്. നിര്‍ബന്ധപൂര്‍വ്വം ഇത് കഴിപ്പിച്ചതോടെ കുട്ടി ബോധരഹിതയായി. ഇവിടെ വെച്ച് 15 കാരനും ഒപ്പമുള്ള പര്‍വേശ് എന്നയാളും കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു.

തുടര്‍ന്നുള്ള 3 ദിവസം സമീപത്തെ ക്ഷേത്രത്തില്‍ കുട്ടിയെ ഒളിപ്പിച്ചുകിടത്തി. ഇതിനിടയില്‍ എപിട്രില്‍ എന്ന ഗുളിക നല്‍കി. ഈ ഇനത്തിലെ 8 ഗുളികകളാണ് കുട്ടിക്ക് വായിലിട്ടു നല്‍കി വെള്ളമൊഴിച്ചുകൊടുത്തത്.

സാധാരണഗതിയില്‍ ആവശ്യമെങ്കില്‍ ഒരു രോഗിക്ക് 0.5 മില്ലിഗ്രാം എപിട്രില്‍ ആണ് നല്‍കാറ്. എന്നാല്‍ ഇവിടെ അക്രമികള്‍ ഒറ്റയടിക്ക് 8 ഗുളികകളാണ് പെണ്‍കുട്ടിയെ കഴിപ്പിച്ചത്. തുടര്‍ന്ന് ക്രൂരമായ ബലാത്സംഗത്തിന് കുട്ടിയെ ഇരയാക്കി.

13 നാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തുന്നത്. തുടര്‍ന്ന് ജനുവരി 16 വരെ മൃതദേഹം ക്ഷേത്രത്തില്‍ സൂക്ഷിച്ച ശേഷം സമീപത്തെ കലുങ്കിനടിയില്‍ ഉപേക്ഷിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here