യമനില്‍ നിന്ന് തൊടുത്ത മിസൈല്‍ തകര്‍ത്തു

റിയാദ് : യമനില്‍ നിന്ന് തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ സൗദി ആകാശത്തുവെച്ച് തകര്‍ത്തു. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരാണ് സൗദി നഗരമായ ജാസാന്‍ ലക്ഷ്യമാക്കി മിസൈല്‍ അയച്ചത്. വ്യാഴാഴ്ച ഇന്ത്യന്‍ സമയം 9.35 ഓടെയായിരുന്നു സംഭവം.

ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യെമനിലെ ഹൂതി ശക്തികേന്ദ്രമായ സാദായില്‍ നിന്നാണ് ജനവാസ കേന്ദ്രമായ ജാസാന്‍ ലക്ഷ്യമാക്കി മിസൈല്‍ വിക്ഷേപിച്ചത്.അത്യാധുനിക യുദ്ധസന്നാഹങ്ങള്‍ നല്‍കി ഇറാന്‍ ഹൂതി വിമതര്‍ക്ക് പ്രോത്സാഹനം നല്‍കുകയാണെന്ന് സൗദി സൈനിക വൃത്തങ്ങള്‍ പ്രതികരിച്ചു.

 

സൗദിയെ മാത്രമല്ല അന്താരാഷ്ട്ര സുരക്ഷ തന്നെ ഭീഷണിയിലാക്കാനാണ് ഇറാന്‍ ശ്രമമെന്നും സൗദി കുറ്റപ്പെടുത്തി. ഐക്യരാഷ്ട്രസഭയുടെ ആക്രമണവിരുദ്ധ പ്രമേയങ്ങളുടെ ലംഘനമാണിത്.

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങള്‍ അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനമാണെന്നും സൈനിക വക്താവ് തുര്‍ക്കി അല്‍ മാലിക്കി വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here