പ്രവാസി ജീവനക്കാര്‍ക്ക് ശമ്പള വര്‍ധന

ഷാര്‍ജ : സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് ശമ്പള വര്‍ധന പ്രഖ്യാപിച്ച് ഷാര്‍ജ ഭരണകൂടം. 10 ശതമാനം ശമ്പളവര്‍ധനയാണ് നടപ്പാക്കുന്നത്. ജനുവരി മുതല്‍ മുന്‍കാല പ്രാബല്യത്തോടെ ആനുകൂല്യം ലഭ്യമാക്കും.

ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇക്കാര്യം അറിയിച്ചത്. ഷാര്‍ജ സര്‍ക്കാരിന്റെ മുഴുവന്‍ ജീവനക്കാര്‍ക്കും ശമ്പള വര്‍ധന നടപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി.

വിദേശികള്‍ ഷാര്‍ജ സര്‍ക്കാരിനുവേണ്ടി നിര്‍വ്വഹിക്കുന്ന സേവനങ്ങളെ അദ്ദേഹം ശ്ലാഖിക്കുകയും ചെയ്തു. ഷാര്‍ജ പൗരന്‍മാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ജനുവരി ഒന്നുമുതല്‍ സര്‍ക്കാര്‍ ശമ്പള പരിഷ്‌കരണം നടപ്പാക്കിയിരുന്നു.

600 ദശലക്ഷം ദിര്‍ഹമാണ് ഇതിനായി നീക്കിവെച്ചത്. ഇതിന് പിന്നാലെയാണ് മൂന്ന് മാസങ്ങള്‍ക്കിപ്പുറം സര്‍ക്കാര്‍ മേഖലയിലെ വിദേശികള്‍ക്കും ആനുകൂല്യം പ്രഖ്യാപിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here