തിരക്കുള്ള റോഡിലൂടെ കാര്‍ ഒന്നരകിലോമീറ്റര്‍ പിന്നോട്ടോടി

ഓഹിയോ: തിരക്കുള്ള റോഡിലൂടെ കാര്‍ ഒന്നരകിലോമീറ്റര്‍ പിന്നോട്ടോടി. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യുഎസിലെ ഓഹിയോയിലാണ് സംഭവം.

റോഡില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയില്‍ പതിഞ്ഞ ദൃശ്യം ഓഹിയോ ഗതാഗത വകുപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തത്. യുഎസ് റൂട്ട് 33ല്‍ രണ്ട് സിഗ്‌നലും പിന്നിട്ട് ഇയാള്‍ ഒന്നര കിലോമീറ്റര്‍ ദൂരം പിന്നിട്ടിരുന്നു.

നാല് മിനിറ്റ് കൊണ്ടാണ് 1.6 കിലോമീറ്റര്‍ പിന്നോട് ഓടിയത്. ചൊവ്വാഴ്ച്ച രാവിലെ 6.45 ഓടെയാണ് സംഭവം. ഫെയ്‌സ്ബുക്കില്‍ ഒരു ലക്ഷം ആളുകളാണ് ഇതിനോടകം ഈ വീഡിയോ കണ്ടിരിക്കുന്നത്.

എന്നാല്‍, പിന്നോട്ട് ഓടിച്ചത് മനഃപൂര്‍വ്വം ആകാന്‍ സാധ്യതയില്ലെന്നാണ് ഗതാഗത വകുപ്പിന്റെ നിഗമനം. വാഹനത്തിനുള്ള തകരാറിന്റെ ഭാഗമായി സംഭവിച്ചതായിരിക്കുമെന്നും അധികൃതര്‍ വിലയിരുത്തുന്നു.

Don't Be This Driver – Reverse

Pro tip, if your vehicle isn't running properly, pull safely to the side of the road and call for assistance. Thankfully, no one was injured in this incident.

Ohio Department of Transportationさんの投稿 2018年6月5日(火)

LEAVE A REPLY

Please enter your comment!
Please enter your name here