ജപ്പാന് : ഹോട്ടലുകളില്‍ ചെന്നാല്‍ ഏറ്റവും ഫ്രഷായ ഭക്ഷണം കഴിക്കാനാണ് ഏവരും ആഗ്രഹിക്കുക. അതുതന്നെയാണ് ഈ വീഡിയോ പകര്‍ത്തിയ ആളും നിനച്ചത്. ഹോട്ടലില്‍ പ്രവേശിച്ച ഇദ്ദേഹം ജാപ്പനീസ് വിഭവമായ സുഷിയാണ് ഓര്‍ഡര്‍ ചെയ്തത്. എന്നാല്‍ ഫ്രഷ് ഭക്ഷണം എന്ന് പറഞ്ഞപ്പോള്‍ ഇത്രമേല്‍ ‘ജീവന് തുടിക്കുന്ന’ വിഭവമായിരിക്കും ലഭിക്കുകയെന്ന് അദ്ദേഹം പ്രതീക്ഷിച്ചതല്ല.
വിഭവത്തിന് മുകളിലൂടെ ഒരു ജീവി അളയ്ക്കുകയാണ്. ഒരു വിഭാഗത്തില്‍പ്പെട്ട നത്തയ്ക്ക(Clam)യാണ് വിഭവത്തിനൊപ്പം വന്നിരിക്കുന്നത്. ജപ്പാനിലെ സുഷീറോ എന്ന പ്രമുഖ ഹോട്ടല്‍ ഗ്രൂപ്പിന്റെ ശാഖയില്‍ നിന്നുള്ളതാണ് ഈ കാഴ്ച. ഇത്രമേല്‍ ഫ്രഷ് ആയ ഭക്ഷണം കണ്ടപ്പോള്‍ അയാളത് മൊബൈലില്‍ പകര്‍ത്താന്‍ മറന്നില്ല.
ദ ട്രാജഡി ഓഫ് സുഷീറോ എന്ന പേരില്‍ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റും ചെയ്തു. ആ 30 സെക്കന്റ് വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. ഫെബ്രുവരി 11 ന് പോസ്റ്റ് ചെയ്ത വീഡിയോ 6 ദശലക്ഷം കാഴ്ചകള്‍ പിന്നിട്ട് കഴിഞ്ഞു. അന്‍പതിനായിരത്തോളം റീട്വീറ്റുകളും ഉണ്ടായി.
スシローの悲劇 pic.twitter.com/DDLhXuuP0l
— ブッチー (@shoumizo3446) February 11, 2018