ആരാധകനോട് ദേഷ്യപ്പെട്ട് വിദ്യാ ബാലന്‍

മുംബൈ: തന്റെ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച ആരാധകനോട് ചൂടായി വിദ്യാ ബാലന്‍. മുംബൈ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം. വിമാനത്താവളത്തില്‍ വന്നിറങ്ങിയ വിദ്യാ ബാലനെ കണ്ടപ്പോള്‍ ഒരു കൂട്ടം ആരാധകര്‍ താരത്തിന്റെ പിറകേയെത്തി.

എല്ലാവര്‍ക്കും താരത്തിനൊപ്പം ഒരു സെല്‍ഫിയെടുക്കണം. നടക്കുന്നതിനിടയില്‍ തന്നെ താരം ആരാധകരുടെ സെല്‍ഫിക്ക് പോസ് ചെയ്തു. ചിലര്‍ അനുവാദം ചോദിച്ചു കൊണ്ട് സെല്‍ഫി പകര്‍ത്തുമ്പോള്‍ മറ്റ് ചിലര്‍ അനുവാദമില്ലാതെ തന്നെ കേറി നിന്ന് സെല്‍ഫിയെടുത്തു.

ഇത് താരത്തിന് തുടക്കം മുതലേ അരോചകമുണ്ടാക്കി. എന്നാല്‍ ഒന്നും പറയാതെ വിദ്യ മുന്നോട്ട് നീങ്ങുകയായിരുന്നു. ഒരു ആരാധകന്‍ ശരീരത്തോട് ചേര്‍ന്ന് നിന്ന് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത് വിദ്യയ്ക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

ഉടന്‍ തന്നെ താരം തന്റെ ദേഷ്യം പ്രകടിപ്പിച്ചു. മതി നിര്‍ത്തുവെന്ന് പറഞ്ഞ് താരം മുന്നോട്ട് നീങ്ങി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

LEAVE A REPLY

Please enter your comment!
Please enter your name here