മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകളിലെ ഫയലുകള്‍ കാണാതായി ;വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷിക്കും

കൊച്ചി: മലബാര്‍ സിമന്റ്സ് അഴിമതിക്കേസുകളില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച കേസിലെ ഫയലുകള്‍ കാണാതായത് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാര്‍ അന്വേഷിക്കും. കോടതിരേഖകള്‍ കാണാതാകുന്നതില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ ഹൈക്കോടതി ഇത് ആസുത്രിത നീക്കമാണോ എന്ന് പരിശോധിക്കണമെന്നും നിര്‍േദശിച്ചു. കാണാതായത് ആസുത്രിത നീക്കത്തിന്റെ ഭാഗമാണോ എന്ന് സംശയമുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റീസ് സുധീന്ദ്രകുമാര്‍ നിരീക്ഷിച്ചു.

മലബാര്‍ സിമന്റ്‌സ് കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും മക്കളുടെയും മരണവും കമ്പനിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണവും ഒരുമിച്ച് സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജികള്‍ സമര്‍പ്പിക്കപ്പെട്ടത്.

കാത്തിരിപ്പുകള്‍ക്ക് ശേഷവും ഹര്‍ജികള്‍ പരിഗണനയ്ക്ക് എടുക്കാത്തതിനെ തുടര്‍ന്ന് കേസ് അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യവുമായ ഹര്‍ജിക്കാര്‍ കോടതിയെ സമീപിച്ചപ്പോഴാണ് ഫയലുകള്‍ കാണാതായതായി ബോധ്യപ്പെട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here