വിജയ് മല്യ മൂന്നാമതും വിവാഹം കഴിക്കുന്നു

മുംബൈ : മദ്യരാജാവ് വിജയ് മല്യ വീണ്ടും വിവാഹിതനാകുന്നുവെന്ന് റിപ്പോര്‍ട്ട്. പിങ്കി ലാല്‍വാനിയാണ് പ്രതിശ്രുത വധുവെന്നാണ് വിവരം. ഇന്ത്യന്‍ ബാങ്കുകളെ വഞ്ചിച്ച് കോടികള്‍ തട്ടി വായ്പ തിരിച്ചടയ്ക്കാതെ മുങ്ങിയ മല്യ ബ്രിട്ടനിലാണുള്ളത്. ഇന്ത്യയിലെ 17 ബാങ്കുകള്‍ക്കായി 9000 കോടി രൂപയാണ് ഈ വിവാദ മദ്യവ്യവസായി തിരിച്ചടയ്ക്കാനുള്ളത്.

ഇതേതുടര്‍ന്ന് 2016 ല്‍ മല്യയെ പിടികിട്ടാപ്പുള്ളിയായി അന്വേഷണ ഏജന്‍സികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പ്രതിശ്രുത വധു പിങ്കി ലാല്‍വാനി കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി അദ്ദേഹത്തോടൊപ്പമുണ്ട്. 2011 ല്‍ കിങ്ഫിഷര്‍ എയര്‍ലൈന്‍സില്‍ ജോലി വാഗ്ദാനം ചെയ്യപ്പെട്ടപ്പോഴാണ് പിങ്കിയും മല്യയും തമ്മില്‍ അടുപ്പമാക്കുന്നത്.

 

പിന്നീട് ഇരുവരും പലകുറി ഒരുമിച്ച് പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു. മല്യയുടെ അമ്മയ്‌ക്കൊപ്പവും പിങ്കി പ്രത്യക്ഷപ്പെട്ടതോടെ ഇരുവരും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ ശക്തിപ്പെട്ടു. മദ്യരാജാവ് സാമ്പത്തികമായി തകര്‍ന്ന് പ്രതിസന്ധികളില്‍ ഉലഞ്ഞപ്പോഴും പിങ്കി നിഴലായി കൂടെയുണ്ട്.

എയര്‍ ഇന്ത്യയിലെ എയര്‍ ഹോസ്റ്റസായിരുന്ന സമീറ ത്യാബ്ജിയെയും അതിന് മുന്‍പ് ബാല്യകാല സുഹൃത്ത് രേഖയെയുമാണ് മല്യ വിവാഹം കഴിച്ചിരുന്നത്. രണ്ട് ബന്ധങ്ങളിലുമായി സിദ്ധാര്‍ത്ഥ്, ലിയാന, ടാന്യ എന്നീ മൂന്ന് മക്കളുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here