അതിര്‍ത്തിയില്‍ സര്‍ക്കാര്‍ അനാസ്ഥ ; പ്രാണരക്ഷാര്‍ത്ഥം ബങ്കറുകള്‍ സ്വയം നിര്‍മ്മിക്കേണ്ട ഗതികേടില്‍ ഗ്രാമവാസികള്‍

പുഞ്ച് :സര്‍ക്കാരിന്റെ അനാസ്ഥയെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയ്ക്കായി സ്വയം ബങ്കറുകള്‍ സ്ഥാപിക്കേണ്ട ഗതികേടില്‍ അകപ്പെട്ടിരിക്കുകയാണ് ജമ്മു-കാശ്മീര്‍ നിവാസികള്‍. പാക്കിസ്ഥാന്‍ നിയന്തണ രേഖയില്‍ ഷെല്ലാക്രമണം രൂക്ഷമാക്കിയ സാഹചര്യത്തിലാണ് സ്വയം രക്ഷയ്ക്കായി ബങ്കറുകള്‍ സ്ഥാപിക്കാന്‍ ഗ്രാമവാസികള്‍ നിര്‍ബന്ധിതരായത്.ഇനിയും എത്ര കാലം ഞങ്ങള്‍ ഇത്തരത്തില്‍ സഹിക്കണം, അതുകൊണ്ടാണ് ഇവ സ്വയം നിര്‍മ്മിക്കാനൊരുങ്ങിയതെന്നും ഗ്രാമവാസികള്‍ പറയുന്നു. ജമ്മു-കാശ്മീരിലെ അതിര്‍ത്തി ഗ്രാമങ്ങളായ പൂഞ്ച്, രജൗരി മേഖലകളിലാണ് സംഘര്‍ഷം രൂക്ഷം. ഇവിടങ്ങളില്‍ 14,460 പൊതു ബങ്കറുകള്‍ സ്ഥാപിച്ച് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം 415.73 കോടി രൂപ അനുവദിച്ച് നല്‍കിയിരുന്നെങ്കിലും പണി എങ്ങുമെത്താത്ത നിലയിലാണ് .പദ്ധതി നടപ്പിലാക്കാന്‍ വേണ്ട പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി ഒരു ഏജന്‍സിയെ നിയമിക്കേണ്ട നടപടികള്‍ പോലും സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളാത്തത് വ്യാപക വിമര്‍ശനങ്ങള്‍ക്കിടയാക്കിയിട്ടുണ്ട്. വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയരുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here