പ്രിയപ്പെട്ട പാത്തുവിനായി വിനോദ് കോവൂറിന്റെ ഓര്‍മ്മക്കുറിപ്പ്

കോഴിക്കോട് :എം80 മൂസ എന്ന സീരിയലിലൂടെ മലയാളികളുടെ മനം കവര്‍ന്ന പ്രിയ താരമാണ് വിനോദ് കോവൂര്‍. മിമിക്രി വേദികളില്‍ നിന്നും പതിയെ വളര്‍ന്ന് മിനിസ്‌ക്രീനില്‍ തന്റെതായ സ്ഥാനം നേടിയെടുത്ത മലയാളികളുടെ പ്രിയ നടന്‍ വേദന നിറഞ്ഞ പോസ്റ്റുമായാണ് ചൊവാഴ്ച സമൂഹ മാധ്യമത്തില്‍ എത്തിയത്.
കൊച്ചിയില്‍ അമ്മ മഴവില്ലിന്റെ റിഹേഴ്‌സല്‍ ചടങ്ങുകള്‍ക്കിടയില്‍ നിന്നാണ് താരം ഈ ദുഖകരമായ കുറിപ്പ് തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ സുഹൃത്തുക്കള്‍ക്കായി പങ്കു വെച്ചത്.

കോഴിക്കോട് പെയിന്‍ ആന്റ് പാലിയേറ്റിവ് കെയറില്‍ സന്ദര്‍ശനം നടത്തവേ പരിചയപ്പെട്ട പാത്തു എന്ന 13 വയസ്സുകാരി ഈ ലോകത്തെ വിട്ടകന്നതിന്റെ സങ്കടകരമായ വാര്‍ത്തയാണ് വിനോദ് കോവൂര്‍ കുറിപ്പില്‍ പങ്കുവെക്കുന്നത്. അസുഖത്തിന്റെ വേദനകള്‍ മറക്കാനായി ഏതു നേരവും മൊബൈലില്‍ എം80 മൂസ സീരിയല്‍ കണ്ടു കൊണ്ടിരുന്ന പാത്തുവിന്റെ ജീവനായി അമ്പലങ്ങളില്‍ പ്രാര്‍ത്ഥിച്ചതും കഴിയാവുന്ന സഹായങ്ങള്‍ ചെയ്തു നല്‍കാനായി സുഹൃത്തുക്കളോട് അഭ്യര്‍ത്ഥിച്ചതും വിനോദ് ദുഖത്തോടെ ഓര്‍ക്കുന്നു.

വേദനയില്ലാത്ത ലോകത്തേക്ക് യാത്രയായ പാത്തുവിന്റെ ആയുസ്സ് നീട്ടികിട്ടുവാന്‍ വേണ്ടി ഇനി ആരും പ്രാര്‍ത്ഥിക്കേണ്ട എന്ന ആമുഖത്തോടെ തുടങ്ങുന്ന കുറിപ്പ് ഏവരുടെയും കണ്ണ് നിറയ്ക്കുന്നതാണ് . സ്വര്‍ഗ്ഗ ലോകത്ത് നീ സന്തോഷായി ഇരിക്ക് ആത്മാവിന്‍ നിത്യശാന്തി നേരുന്നു മോളെ എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

വിനോദ് കോവൂറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

എന്റെ പാത്തുവേദനയില്ലാത്ത ലോകത്തേക്ക് യാത്രയായ്.കഴിഞ്ഞ കുറേ ദിവസങ്ങളിൽ പാത്തുവിനെ കൂടുതൽ വേദനിപ്പിക്കാതെ അവൾക്ക് ആയുസ് നീട്ടികൊടുക്കാൻ വേണ്ടി പ്രാർത്ഥിക്കാൻ ഞാൻ പലരോടും അഭ്യർത്ഥിച്ചിരുന്നു. ഇനി അത് വേണ്ട. അവൾ ഇന്ന് കാലത്ത് യാത്രയായ്.കഴിഞ്ഞ കുറേ ദിനങ്ങളായ് ക്യാൻസർ ബാധിച്ച് വേദനയുമായ് മല്ലിടുകയായിരുന്നു ഈ പതിമൂന്ന് കാരി. ഏതു നേരവും M80 മൂസ സീരിയൽമൊബൈലിൽ കണ്ടോണ്ടിരുന്ന പാത്തുവിനെ എന്നെ പരിചയപ്പെടുത്തിയത് പെയിൻ ആൻന്റ് പാലിയേറ്റീവിലെ ഡോക്ടർ അൻവർ സാറാണ്. അന്ന് മുതൽ പാത്തു എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളായ്.പലതവണ ഞാൻ അവളുടെ അടുത്ത് ചെന്ന് അവളെ സന്തോഷിപ്പിച്ചു. അവൾക്ക് വേണ്ടി അമ്പലങ്ങളിൽ പോയ് പ്രാർത്ഥിച്ചു. പങ്കെടുക്കുന്ന ചടങ്ങുകളിൽ എല്ലാം ഞാൻ പാത്തുവിന്റെ അവസ്ഥയെ കുറിച്ച് പറഞ്ഞു. വിഷു ദിനത്തിൽ അവൾടെ ആഗ്രഹപ്രകാരം വീട്ടിൽ നിന്ന് പായസം ഉണ്ടാക്കി കൊടുത്തു. അവളെ ചിരിപ്പിച്ചു സന്തോഷിപ്പിച്ചു അവളെ കൊണ്ട് സംസാരിപ്പിച്ചു.ഏറ്റവും ഒടുവിൽ ആശുപത്രിയിൽ നിന്നും വീട്ടിലേക്ക് അവളെ യാത്രയാക്കുമ്പോൾ അവളും ഉമ്മയും ബാപ്പയും പറഞ്ഞു അവരുടെ വീട്ടിൽ ഒരു ദിനം ചെല്ലണമെന്ന്.ഏപ്രിൽ 25ന് സലാലക്ക് പോകുന്ന ദിവസം വൈകീട്ട് കൂട്ട് കാരൻ ഗണേഷിനേയും കൂട്ടി പാത്തുവിന്റെ വീട്ടിൽ ചെന്നു. അന്നും അവൾ നല്ല സന്തോഷത്തിലായിരുന്നു. യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഉപ്പയോട് പ റ ഞ്ഞ് മുറ്റത്തെ മാവിൽ നിന്നും കുറേ മാങ്ങ പറിച്ച് എനിക്ക് തന്നു വിട്ടു .ഇനി പത്ത് ദിവസം കഴിഞ്ഞേ വരികയുള്ളൂന്നും പറഞ്ഞ് യാത്രയാകുമ്പോൾ ഉമ്മറത്ത് വീൽ ചെയറിലിരുന്ന് എന്റെ പാത്തു കൈ വീശി കാണിക്കുകയായിരുന്നു .അത് മരണത്തിലേക്കുള്ള കൈ വീശലാണെന്ന് ഞാൻ ഞാനറിഞ്ഞില്ല. അവസാനമായി ഒന്ന് പോയി കാണാൻ പറ്റാത്ത വിഷമത്തിലാണ് ഞാനിപ്പോൾ. കൊച്ചിയിൽ അമ്മ അസോസിയേഷന്റെ പരിപാടികളുടെ തിരക്കിലാണ്. ഇന്ന് കാലത്തും എന്റെ പ്രാർത്ഥനയിൽ അവൾ ഉണ്ടായിരുന്നു.. ഇന്ന് ഇവിടെ കാലത്ത് നടന്ന ഒരു ചടങ്ങിൽ ഇന്നസെന്റ് ആശുപത്രിയിൽ വെച്ച് കണ്ട ക്യാൻസർ ബാധിച്ച ഒരു പെൺകുട്ടിയുടെ കഥ പറഞ്ഞിരുന്നു. അപ്പോഴും ഞാൻ എന്റെ പാത്തുവിനെ ഓർത്തു. ആ ചടങ്ങ് കഴിഞ്ഞപ്പോഴാണ് പാലിയേറ്റീവിലെ വഫ എന്ന വളണ്ടിയർ വിളിച്ച് സങ്കട വാർത്ത പറയുന്ന ത്. വല്ലാതെ തകർന്ന് പോയി ഞാൻ. ഇത്തിരി നേരം റൂമിൽ വന്നിരുന്ന് അവളുമൊത്ത് ചില വിട്ട നിമിഷങ്ങൾ ഓർത്തു കണ്ണ് നിറഞ്ഞു.അവസാനമായി അവളെ ഒന്ന് കാണാൻ പറ്റാത്തതിന്റെ വിഷമം ഉണ്ട്.പക്ഷെ എന്തു ചെയ്യാൻ കലാകാരന്മാരുടെ ജീവിതം ഇങ്ങനെയൊക്കെയാണ് ഇഷ്ട്ടപ്പെട്ടവരുടെ വേർപാട് വേളയിലും ഞങ്ങൾ തമാശ പറഞ്ഞ് അഭിനയിക്കേണ്ടി വരും.പാത്തുവിനെ ഒടുവിൽ കാണാൻ പോയപ്പോൾ എന്റെ കൂടെ വന്നിരുന്ന കൂട്ടക്കാരൻ ഗണേഷിനെ ഞാൻ പാത്തുവിന്റെ വീട്ടിലേക്ക് അയച്ചിട്ടുണ്ട് അവന്റെ കണ്ണിലൂടെ എനിക്ക് പാത്തൂ കാണാൻ സാധിക്കും. പാത്തൂ……. ദൂരവും തിരക്കും പ്രശ്നമായത് കൊണ്ടാണ് മോളെ അല്ലെങ്കിൽ നിന്റെ മൂസാക്കായ് അവിടെ എത്തുമായിരുന്നു. സ്വർഗ്ഗ ലോകത്ത് നീ സന്തോഷത്തോടെ ഇരിക്കി. ആത്മാവിന് നിത്യശാന്തി നേരുന്നു മോളെ.

എന്റെ പാത്തുവേദനയില്ലാത്ത ലോകത്തേക്ക് യാത്രയായ്.കഴിഞ്ഞ കുറേ ദിവസങ്ങളിൽ പാത്തുവിനെ കൂടുതൽ വേദനിപ്പിക്കാതെ അവൾക്ക് ആയുസ്…

Vinod Kovoorさんの投稿 2018年5月1日(火)

LEAVE A REPLY

Please enter your comment!
Please enter your name here