ഈ പിറന്നാളാഘോഷം വൈറലാകുന്നതിന് പിന്നില്‍

കോഴിക്കോട്: ഒരു പിറന്നാളാഘോഷം കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. കേക്ക് മുറിക്കാന്‍ ഉപയോഗിച്ച ഉപകരണമാണ് പിറന്നാള്‍ ആഘോഷം വൈറലായതിന് പിന്നിലെ കാരണം. കോഴിക്കോട് ജില്ലയിലെ മഞ്ചാന്തറ സ്വദേശി ഒന്തമ്മല്‍ പവിത്രന്റെ ഭാര്യയുടെ പിറന്നാള്‍ ആഘോഷത്തിന്റെ വീഡിയോയാണ് വൈറലായത്.

നാളെ തന്റെ പിറന്നാളാണെന്നും അതിന് കേക്ക് മുറിക്കണമെന്നും കഴിഞ്ഞദിവസം ഭാര്യ ഗീത, പവിത്രനോട് ആവശ്യപ്പെട്ടു. പിറന്നാള്‍ കേക്ക് വാങ്ങി വീട്ടിലെത്തി മുറിക്കാന്‍ തുടങ്ങുമ്പോഴാണ് പവിത്രന് ഒരു ആശയമുദിച്ചത്. മരം വെട്ടുകാരനായ തന്റെ ആയുധമുപയോഗിച്ച് കേക്ക് മുറിച്ചാലോ എന്ന്.

തീരുമാനം വീട്ടുകാര്‍ അംഗീകരിച്ചതോടെ ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് കേക്ക് മുറിക്കുകയായിരുന്നു. സുഹൃത്ത് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ വാട്‌സാപ്പില്‍ പോസ്റ്റ് ചെയ്തതോടെ പിറന്നാളാഘോഷം വൈറലായി. ദൃശ്യം കണ്ട ഗള്‍ഫിലുള്ള സുഹൃത്ത് വിളിച്ചപ്പോഴാണ് ഭാര്യയുടെ പിറന്നാളാഘോഷം വൈറലായ കാര്യം പവിത്രനറിഞ്ഞത്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ് പവിത്രന്റെ ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ചുള്ള കേക്ക് മുറിയും പിറന്നാള്‍ ആഘോഷവും.

LEAVE A REPLY

Please enter your comment!
Please enter your name here