വൈദികന്റെ ഡാന്‍സ് സൂപ്പര്‍ഹിറ്റ്

കൊച്ചി: തമിഴ്താരം സൂര്യയുടെ ‘സൊടക്ക് മേലെ സൊടക്ക് പോട്’ എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന് ചുവടുവച്ച് വൈദികന്‍. വരാപ്പുഴ അതിരൂപത എടവനക്കാട് പളളിയിലെ കൊച്ചച്ചനായ ഫാ. മെര്‍ട്ടന്‍ ഡി സില്‍വയാണ് ഗാനത്തിനൊപ്പം ചുവടുവെച്ചത്.

പളളിയിലെ വിദ്യാര്‍ഥികള്‍ക്ക് വേണ്ടി നടത്തിയ ഒരു പരിപാടിയിലാണ് വൈദികന്‍ നൃത്തം ചെയ്തത്. ഡാന്‍സിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നുണ്ട്. വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് വൈദികന്‍ നൃത്തം ചെയ്യുന്നത്.

https://www.facebook.com/varietymedia.in/videos/1519841068315172/?t=4

നേരത്തെയും ഫാ. മെര്‍ട്ടന്‍ ഡി സില്‍വയുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പളളിയില്‍ നടന്ന ഫ്‌ളാഷ് മോബില്‍ വിദ്യാര്‍ഥികള്‍ക്കൊപ്പമാണ് അച്ഛന്‍ അന്ന് ചുവടുവച്ചത്.

57 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ആരെയും അത്ഭുതപ്പെടുന്ന മെയ് വഴക്കത്തോടെയാണ് അച്ഛന്‍ ചുവട് വെച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here