കെപ് ടൗണിലെ തെരുവുകളില്‍ ആഫ്രിക്കന്‍ ഗാനത്തിന് ചുവട് വെച്ച് വിരാടും അനുഷ്‌കയും ; ഈ വീഡിയോയും വൈറലായി

കെപ് ടൗണ്‍ :ദക്ഷിണാഫ്രിക്കയിലെ തങ്ങളുടെ മധുവിധു നാളുകള്‍ ആഘോഷിക്കുന്ന വിരാട്-അനുഷ്‌ക ദമ്പതികളുടെ ചിത്രങ്ങളും വാര്‍ത്തകളും കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സമൂഹ മാധ്യമങ്ങളില്‍ ആരാധകര്‍ കൊണ്ടാടുകയാണ്. ദക്ഷിണാഫ്രിക്കയില്‍ വെച്ചാണ് താരജോടികള്‍ തങ്ങളുടെ പുതുവര്‍ഷം ആഘോഷിക്കുന്നത്.സന്തോഷകരമായ നിമിഷങ്ങളുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ കൂടി ആരാധകരെ അറിയിക്കാനും ഇരുവരും തെല്ലും മടി കാട്ടാറില്ല. സൗത്ത് ആഫ്രിക്കന്‍ തെരുവുകളില്‍ നിന്നുമുള്ള നിരവധി സെല്‍ഫികളും ചിത്രങ്ങളും വീഡിയോകളുമാണ് ഈ കാലയളവില്‍ പുറത്ത് വന്നത്.ഇക്കൂട്ടത്തില്‍ ശിഖര്‍ ധവാനുമൊത്ത് കെപ് ടൗണിലെ തെരുവില്‍ വെച്ച് കൊഹ്‌ലി കളിച്ച ബാംഗ്രാ ഡാന്‍സ് വീഡിയോ ഏറെ വൈറലായിരുന്നു. എറ്റവും ഒടുവിലായി നൃത്ത ചുവടുകളുമായി കൊഹ്‌ലിയോടൊപ്പം അനുഷ്‌ക തന്നെ രംഗത്തെത്തി. ആഫ്രിക്കന്‍ താളത്തിലുള്ള ഒരു ഗാനത്തിനാണ് താരങ്ങള്‍ കെപ് ടൗണിലെ തെരുവില്‍ ചുവട് വെക്കുന്നത് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിനോടകം ഈ വീഡിയോ കണ്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here