‘വിരുഷ്‌ക’ പ്രണയ ചിതങ്ങള്‍ തരംഗം

മുംബൈ :പ്രണയം കൊണ്ട് ഓരോ നിമിഷവും ലോകത്തെ അസൂയപ്പെടുത്തുകയാണ് വിരാട്-അനുഷ്‌ക ദമ്പതികള്‍. തങ്ങളുടെ വിവാഹ ജീവിതത്തിലെ മറക്കാനാകാത്ത ഓരോ നിമിഷങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ അവര്‍ ആരാധകരുമായി പങ്കു വെയ്ക്കുന്നു.

ഏപ്രിലില്‍ ഐപിഎല്‍ മത്സരങ്ങള്‍ക്ക് മുന്നോടിയായി കൊഹ്‌ലിയടക്കമുള്ള പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ് ബിസിസിഐ. അതുകൊണ്ട് തന്നെ ശ്രീലങ്കയില്‍ വെച്ചു നടക്കുന്ന ടി-20 മത്സരങ്ങളില്‍ കൊഹ്‌ലി കളിക്കുന്നില്ല. ഈ വിശ്രമ സമയം തന്റെ പ്രിയസഖിക്കൊപ്പം ചിലവഴിക്കാനാണ് ഇന്ത്യന്‍ നായകന്റെ തീരുമാനം.

ഏറ്റവും ഒടുവിലായി പുറത്ത് വരുന്ന പല ചിത്രങ്ങളും ഇരുവരും തമ്മിലുള്ള സ്‌നേഹത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ്. കൊഹ്‌ലിക്ക് ചുംബനം നല്‍കുന്ന അനുഷ്‌കയുടെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇതുവരെ നിരവധി പേരാണ് ഷെയര്‍ ചെയ്തിരിക്കുന്നത്.

തന്റെ ഇന്‍സ്റ്റാഗ്രം അക്കൗണ്ട് വഴി അനുഷ്‌ക തന്നെയാണ് ഈ ചിത്രം പുറത്ത് വിട്ടത്.
അനുഷ്‌ക കേന്ദ്ര കഥാപാത്രമായി ഒടുവില്‍ പുറത്തിറങ്ങിയ ‘പാരി’ എന്ന ചിത്രം തീയേറ്ററുകളില്‍ പ്രേക്ഷക പ്രശംസ നേടി നിറഞ്ഞ സദസ്സില്‍ മുന്നേറുകയാണ്.

‘സീറോ’, ‘സൂയി ദാഗ’ എന്നീ രണ്ട് ചിത്രങ്ങളുടെ ഷൂട്ടിംഗ് തിരക്കുകള്‍ മാറ്റി വെച്ചാണ് അനുഷ്‌ക കൊഹ്‌ലിയെ കാണുവാന്‍ മുംബൈയിലേക്ക് തിരിച്ചെത്തിയത്.

 

LEAVE A REPLY

Please enter your comment!
Please enter your name here