കേപ് ടൗണ്‍: ലോകമെമ്പാടും പുതുവര്‍ഷം ആഘോഷിക്കുന്നതിന്റെ തിരക്കിലാണ്. ദക്ഷിണാഫ്രിക്കയില്‍ ക്രിക്കറ്റ് പരമ്പരക്കെത്തിയ ഇന്ത്യന്‍ ടീമംഗങ്ങളും ആഘോഷിച്ചു. പുതുവത്സരാഘോഷത്തിനിറങ്ങിയ ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയും ശിഖര്‍ ധവാനും കേപ് ടൗണില്‍ തെരുവ് ഗായകരുടെ സംഗീതത്തിനൊപ്പം നൃത്തം വെയ്ക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പാട്ടിന് അനുസരിച്ച് ധവാനാണ് ആദ്യം ഡാന്‍സ് തുടങ്ങിയത്. പിന്നാലെ കോഹ്ലിയുമെത്തി.
പഞ്ചാബി സ്റ്റൈലിലാണ് ഇവര്‍ ചുവടുവെച്ചത്. ധവാന്റെ മകന് സൊരാവറെയും വീഡിയോയില്‍ കാണാം. വിവാഹശേഷമുളള തന്റെ ആദ്യ ന്യൂഇയര്‍ ആഘോഷത്തിലാണ് ക്യാപ്റ്റന്‍ കോഹ്ലി. ദക്ഷിണാഫ്രിക്ക നഗരത്തിലൂടെ ചുറ്റിക്കറങ്ങുന്ന കോഹ്ലിയുടെയും അനുഷ്കയുടെയും ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയിലൂടെ പുറത്തുവന്നിരുന്നു. ജനുവരി 5 നാണ് ദക്ഷിണാഫ്രിക്കയുമായുളള ഇന്ത്യയുടെ ടെസ്റ്റ് മല്‍സരം തുടങ്ങുന്നത്. കഴിഞ്ഞ ദിവസം മഴമൂലം ഇന്ത്യന്‍ താരങ്ങള്‍ക്ക് മൈതാനത്ത് പ്രാക്ടീസ് നടത്താന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ഇന്‍ഡോറിലാണ് താരങ്ങള്‍ പ്രാക്ടീസ് നടത്തിയത്.
https://www.instagram.com/p/BdW8o8LBdRw/
കൂടുതല്‍ ചിത്രങ്ങള്‍