കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത് മോദി

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ട പുതിയ വെല്ലുവിളി ഗെയിം ഏറ്റെടുത്ത ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി പ്രധാനമന്ത്രി നരേന്ദ്രമോദിയെ വെല്ലുവിളിച്ചു. #HumFitTohIndiaFit എന്ന ഫിറ്റ്‌നസ് ചലഞ്ചിനായാണ് കോഹ്‌ലി മോദിയെ വെല്ലുവിളിച്ചത്.

കോഹ്‌ലിയുടെ വെല്ലുവിളി ഏറ്റെടുത്ത നരേന്ദ്രമോദി തന്റെ ഫിറ്റ്‌നസ് വീഡിയോ ഉടന്‍ പോസ്റ്റ് ചെയ്യുമെന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ചൊവ്വാഴ്ച കേന്ദ്രമന്ത്രിയും ഒളിമ്പിക് മെഡല്‍ നേടിയ ഷൂട്ടറുമായ രാജ്യവര്‍ധന്‍ റാത്തോറാണ് ട്വിറ്ററില്‍ ഫിറ്റ്‌നസ് ചാലഞ്ചിന് തുടക്കമിട്ടത്. പുഷ് അപ് ചെയ്യുന്ന വീഡിയോ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു റാത്തോര്‍ വെല്ലുവിളി നടത്തിയത്.

കൊഹ്‌ലിയേയും സൈന നെഹ്‌വാളിനേയും ഹൃത്വിക് റോഷനേയുമാണ് അദ്ദേഹം വെല്ലുവിളിച്ചത്. കോഹ്‌ലി ഒട്ടും സംശയിച്ച് നില്‍ക്കാതെ വീഡിയോ തയ്യാറാക്കുകയും ചെയ്തു. തുടര്‍ ‘സ്‌പൈഡര്‍ പ്ലാങ്കാണ്’ കോഹ്‌ലി ചെയ്തത്. ഇരു കൈമുട്ടുകളും നിലത്ത് കുത്തി കാലുകള്‍ മുകളിലേക്ക് ചലിപ്പിക്കുന്ന വ്യായാമമാണ് സ്‌പൈഡര്‍ പ്ലാങ്ക്.

റാത്തോഡിന്റെ വെല്ലുവിളി ഏറ്റെടുത്ത കോഹ്‌ലി മറ്റ് മൂന്നു പേരെ വെല്ലുവിളിക്കുകയും ചെയ്തു. തന്റെ ഭാര്യ അനുഷ്‌ക ശര്‍മ്മ, പ്രധാനമന്ത്രി നരേന്ദ്ര മോദി, സഹതാരം മഹേന്ദ്ര സിങ് ധോണി എന്നിവരെയാണ് കോഹ്‌ലി ഫിറ്റ്‌നസ് വീഡിയോ തയ്യാറാക്കാന്‍ വെല്ലുവിളിച്ചത്. വെല്ലുവിളി സ്വീകരിച്ചിരിക്കുന്നു, വിരാട്, എന്റെ ഫിറ്റ്‌നസ് ചാലഞ്ച് വീഡിയോ ഉടന്‍ ഷെയര്‍ ചെയ്യുന്നതായിരിക്കും. ‘ എന്നാണ് ഇതിനു മറുപടിയായി മോദി ട്വീറ്റ് ചെയ്തത്.

സൈക്കിള്‍ റൈഡ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ഹൃത്വിക് വെല്ലുവിളി നേരിട്ടത്. തന്റെ വ്യായാമക്രമത്തിന്റെ വീഡിയോയാണ് സൈന പോസ്റ്റ് ചെയ്തത്.

https://twitter.com/NSaina/status/998864595367309312

LEAVE A REPLY

Please enter your comment!
Please enter your name here