ചെങ്ങന്നൂരിലേത് അപ്രതീക്ഷിത തിരിച്ചടി; ഉമ്മന്‍ ചാണ്ടി

കോട്ടയം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അപ്രതീക്ഷിത തിരിച്ചടിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. പ്രതീക്ഷിച്ച ഫലമല്ല ഉണ്ടായിരിക്കുന്നതെന്നും രാഷ്ട്രീയ വിഷയങ്ങളൊന്നും ചര്‍ച്ചയായില്ലെന്നാണ് ഫലം തെളിയിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പ്രതികരിച്ചു. യുഡിഎഫിന്റെ പരാജയത്തെക്കുറിച്ച് പരിശോധിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു. അതേസമയം ചെങ്ങന്നൂരിലേത് അഴിമതിക്കും ഫാസിസത്തിനുമെതിരായ വിധിയെന്നാണ് വിഎസ് അച്യുതാനന്ദന്‍ പ്രതികരിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here