മന്ത്രി എംഎം മണിക്കും സിപിഎമ്മിനുമെതിരെ ആഞ്ഞടിച്ച് വിടി ബല്‍റാം ; പിണറായിക്കെതിരെയും ഒളിയമ്പ്

കൊച്ചി :മന്‍മോഹന്‍ സിങ്ങിനെ പരിഹസിച്ച മന്ത്രി എംഎം മണിക്ക് മറുപടിയുമായി വിടി ബല്‍റാം എംഎല്‍എ. ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം മണിക്കും സിപിഎമ്മിനും മറുപടിയുമായി രംഗത്ത് വന്നത്. മന്‍മോഹന്‍ സിങ്ങ് അമേരിക്കയില്‍ പോകുന്നത് മദ്യപിക്കാനാണെന്നും അദ്ദേഹം അമേരിക്കയുടെ ദല്ലാളാണെന്നുമായിരുന്നു മണിയുടെ പ്രസംഗം.സിപിഎം പത്തനംതിട്ട ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പൊതു സമ്മേളനത്തിലായിരുന്നു മന്ത്രിയുടെ ഈ വാക്കുകള്‍.ഇത്തരം നിരുത്തരവാദപരമായ പ്രസംഗം നടത്തിയ എംഎം മണിയെ സംരക്ഷിച്ചു നിര്‍ത്തുന്നത് മുഖ്യമന്ത്രിയുടെയും സിപിഎംന്റെയും ജീര്‍ണ്ണതായാണ് വ്യക്തമാക്കുന്നതെന്ന് ബല്‍റാം പോസ്റ്റില്‍ ആരോപിക്കുന്നു. ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുന്‍പ്രധാനമന്ത്രിയെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിയുടെ വകതിരിവില്ലായ്മയും വിവരക്കേടുമാണോ സിപിഎമ്മിന്റെയും സര്‍ക്കാരിന്റേയും മുഖമുദ്ര എന്ന് വിടി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാന്‍ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സര്‍ക്കാരിനും ഇല്ല എന്നതാണ് ആ പാര്‍ട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തമെന്നും ബല്‍റാം പോസ്റ്റില്‍ തുറന്നടിക്കുന്നു. മന്‍മോഹന്‍ സിങ്ങിനെ അപമാനിക്കുന്നതിലൂടെ അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേല്‍പ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം സിപിഎമ്മിനും കേരള സര്‍ക്കാരിനുമുണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ടാണ് വിടി ബല്‍റാം തന്റെ ഫെയ്‌സ് ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ചുവടെ

ഡോ. മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും ജീർ…

VT Balramさんの投稿 2018年1月7日(日)

LEAVE A REPLY

Please enter your comment!
Please enter your name here