തീപിടിച്ച ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരനെ ജീവന്‍ പണയം വെച്ച് കടയുടമ രക്ഷപ്പെടുത്തി

ചൈന: തീ പിടിച്ച ബസിനുള്ളില്‍ കുടുങ്ങിയ യാത്രക്കാരനെ കടയുടമ ജീവന്‍ പണയം വെച്ച് രക്ഷപ്പെടുത്തുന്നതിന്റെ വീഡിയോ വൈറലായി. ചൈനയിലെ യിബിംഗ് നഗരത്തിലാണ് സംഭവം. നിറയെ യാത്രക്കാരുമായി എത്തി റോഡിന് നടുവില്‍ നിര്‍ത്തിയിട്ടിരുന്ന ബസിലാണ് തീപിടിച്ചത്. യാത്രക്കാരെല്ലാം ഓടി പുറത്തിറങ്ങിയെങ്കിലും വൃദ്ധനായ ഒരാള്‍ക്ക് ഇറങ്ങാന്‍ സാധിച്ചില്ല. പുറത്തുണ്ടായിരുന്ന ആളുകള്‍ ബസിന്റെ ഗ്ലാസ് തകര്‍ത്ത് ഉള്ളിലേക്ക് കയറാന്‍ ശ്രമിച്ചെങ്കിലും തീജ്വാല പുറത്തേക്കു പടരുകയാണുണ്ടായത്. ഈസമയം സമീപത്തെ ഒരു കടയുടമ തന്റെ ജീവന്‍ പണയം വെച്ച് ബസിനുള്ളില്‍ പ്രവേശിച്ച് വൃദ്ധനെ പുറത്തെത്തിക്കുകയായിരുന്നു. സംഭവസ്ഥലത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here