കാമുകിയെ വിഷ് ചെയ്തത് വെബ്‌സൈറ്റ് ഹാക്ക് ചെയ്ത്

ഡല്‍ഹി: ഇന്ത്യയിലെ പ്രമുഖ കേന്ദ്ര സര്‍വകലാശാലയായ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയുടെ വെബ്‌സൈറ്റ് ഹാക്ക് ചെയ്തു. കാമുകിക്ക് പിറന്നാളാശംസ നേരാനാണ് സര്‍വകലാശാലയുടെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തതെന്നാണ് റിപ്പോര്‍ട്ട്. വെബ്‌സൈറ്റിന്റെ ഹോംപേജില്‍ ‘ഹാപ്പി ബര്‍ത്ത്‌ഡേ പൂജ’ എന്നെഴുതിയതാണ് കാണാന്‍ കഴിഞ്ഞത്.

ഹാക്ക് ചെയ്യപ്പെട്ട യൂണിവേഴ്‌സിറ്റി വെബ്‌സൈറ്റ് മണിക്കൂറുകളോളം പ്രവര്‍ത്തനരഹിതമായി. വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ട യൂണിവേഴ്‌സിറ്റി അധികൃതര്‍ മണിക്കൂറുകള്‍ക്ക് ശേഷമാണ് തകരാര്‍ പരിഹരിച്ചത്. നിലവില്‍ വെബ്‌സൈറ്റ് പൂര്‍വസ്ഥിതിയിലായി.

അതേസമയം ഹാക്ക് ചെയ്യപ്പെട്ട സമയത്ത് ആരോ ഒരാള്‍ ഇതിന്റെ സ്‌ക്രീന്‍ഷോട്ട് സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെ സംഭവം വൈറലായി. രസകരമായ കമന്റുകളും ട്രോളുകളുമാണ് ഈ ചിത്രത്തോടൊപ്പം പ്രചരിക്കുന്നത്. അതേസമയം ഹാക്കിങിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തെക്കുറിച്ച് സര്‍വകലാശാലയും പ്രതികരിച്ചിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here