അസ്ട്രേലിയ :ആഴക്കടലിനുള്ളില്‍ വിനോദ സഞ്ചാര ബോട്ടിന് താഴെയായി നീന്തി നീങ്ങിയ വമ്പന്‍ സ്രാവ് സന്ദര്‍ശകരില്‍ ഭീതി നിറച്ചു. പടിഞ്ഞാറന്‍ ആസ്ട്രേലിയയിലാണ് ഈ ഭയാനകമായ സംഭവം അരങ്ങേറിയത്.
വായ ഭാഗം മുകളിലേക്ക് തുറന്ന് പിടിച്ചാണ് സ്രാവ് ബോട്ടിനെ അനുഗമിച്ചത്. തിമിംഗലത്തിന് 40 അടി നീളവും 20 ടണ്ണിലധികം ഭാരവും കാണുമെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 50 മിനിട്ടോളം ഈ വമ്പന്‍ സ്രാവ് ഇത്തരത്തില്‍ ടൂറിസ്റ്റ് ബോട്ടിനെ അനുഗമിച്ചതായി സന്ദര്‍ശകര്‍ പറയുന്നു.
ആഴക്കടലില്‍ വെച്ചുള്ള ഭീമാകാരനായ ഈ സ്രാവിന്റെ സാന്നിദ്ധ്യം ആദ്യമൊക്കെ സഞ്ചാരികളില്‍ കടുത്ത ഭയം നിറച്ചുവെങ്കിലും പിന്നെ ഈ ദ്യശ്യം കൗതുകം ജനിപ്പിക്കുന്നതായതായി ഇവര്‍ പറയുന്നു, സ്രാവ് ഉപദ്രവകാരി ആയിരുന്നില്ലെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.
26 വയസ്സുകാരനായ ടോമി കാന്നോണ്‍ എന്ന ഫോട്ടോഗ്രാഫറാണ് കടലിലേക്ക് എടുത്ത് ചാടി ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കാഴ്ചയിലെ ഭീകരത കൊണ്ട് തന്നെ ഈ ദ്യശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ അതിവേഗം വൈറലാവുകയാണ്.
നിരവധി അഭിനന്ദന സന്ദേശങ്ങളാണ് ടോമി കന്നോണിന്‍ ഈ ചിത്രം കാരണം ലഭിക്കുന്നത്.