ഭീമന്‍ തിമിംഗലം കരയ്ക്കടിഞ്ഞു

റാസല്‍ ഖൈമ : ഭീമന്‍ തിമിംഗലം ചത്ത് കരയ്ക്കടിഞ്ഞു. റാസല്‍ ഖൈമയ്ക്ക് 12 കിലോമീറ്റര്‍ അകലെ അല്‍റാംസ് ഏരിയയിലാണ് സംഭവം. 9 മീറ്റര്‍ നീളമുള്ള തിമിംഗലമാണ് തിരയടിച്ച് കരയ്‌ക്കെത്തിയത്. രൂക്ഷമായ ഗന്ധം വമിച്ചതോടെയാണ് ആളുകളുടെ ശ്രദ്ധ ഇവിടേയ്‌ക്കെത്തിയത്.

ഇത്ര വലിയ തിമിംഗലത്തെ കണ്ടതോടെ അവരില്‍ അമ്പരപ്പുളവായി. രൂക്ഷഗന്ധം സഹിക്കാനാവില്ലെന്ന് യാത്രക്കാരും സമീപ വാസികളും വ്യക്തമാക്കുന്നു. ഇതിനെ നീക്കം ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ബ്രൈഡ്‌സ് വിഭാഗത്തില്‍പ്പെട്ടതാണ് കരയ്ക്കടിഞ്ഞിരിക്കുന്നത്.

ഫിഷിങ്ങ് നെറ്റുകളുടെ അശാസ്ത്രീയമായ ഉപയോഗമോ, മാലിന്യ നിക്ഷേപം മൂലമോ അല്ലെങ്കില്‍ കപ്പലുകള്‍ ഇടിച്ചോ ആയിരിക്കാം തിമിംഗലം ചത്തതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. നിയമ പ്രകാരം നിര്‍ദ്ദേശിക്കപ്പെട്ടതില്‍ കൂടുതല്‍ വലിപ്പമുള്ള വലകള്‍ തിമിംഗലങ്ങള്‍ക്ക് ഭീഷണിയാണ്.

ചിവര്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് വലിയ വലകള്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. കൂടാതെ കടലില്‍ നിക്ഷേപിക്കപ്പെടുന്ന മാലിന്യങ്ങള്‍ ഭക്ഷിച്ചും ഇവ കൊല്ലപ്പെടാറുണ്ട്. അപൂര്‍വമായേ കപ്പലടിച്ച് ഇവ ചാകാറുളളൂവെന്നും ഫിഷറീസ് അധികൃതര്‍ അറിയിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here