വാട്‌സ്ആപ്പ് നിശ്ചലമായി; പുതുവത്സര ആശംസ പാതിവഴിയില്‍ കുടുങ്ങി

കൊച്ചി: പുതുവത്സര സന്ദേശങ്ങളുടെ പ്രവാഹമായിരുന്നു സോഷ്യല്‍മീഡിയയിലുടനീളം, പെട്ടെന്നാണ് ജനപ്രിയ മെസേജിങ് ആപ്പായ വാട്‌സ്ആപ്പ് പണിമുടക്കിയത്. സന്ദേശങ്ങളൊന്നും അയക്കാന്‍ പറ്റുന്നില്ല. സാങ്കേതിക തകരാര്‍ മൂലം ഒരു മണിക്കൂറിലധികമാണ് വാട്‌സ് ആപ്പ് പണിനിര്‍ത്തിയത്. തിങ്കളാഴ്ച പുലര്‍ച്ച 12 മണിയോടെ ആരംഭിച്ച പ്രശ്‌നം ഒരു മണിയോടെയാണ് പരിഹരിക്കാനായത്. തടസ്സം നേരിട്ടതോടെ ഖേദപ്രകടനവുമായി വാട്‌സ്ആപ്പ് രംഗത്തെത്തി. ഇന്ത്യയ്ക്ക് പുറമേ, അമേരിക്ക, യൂറോപ്യന്‍ രാജ്യങ്ങളെയും വാട്‌സ്ആപ്പിന്റെ സാങ്കേതിക തകരാര്‍ പ്രതിസന്ധിയിലാക്കി. വാട്‌സ്ആപ്പ് പണിമുടക്കിയതോടെ ലോകമെമ്പാടും #whatsappdown എന്ന ഹാഷ് ടാഗും ട്രെന്‍ഡായി മാറിയിരുന്നു. ലോകത്ത് 200 മില്യണ്‍ ഉപയോക്താക്കളുള്ള വാട്‌സ്ആപ്പിന് അടുത്ത കാലത്ത് സംഭവിച്ച വലിയ സാങ്കേതിക തകരാറാണിത്. സോഷ്യല്‍മീഡിയകളില്‍ മിനിറ്റുകള്‍ക്കകം തന്നെ #whatsappdown എന്ന ഹാഷ്ടാഗുകള്‍ പ്രചരിച്ചുവെങ്കിലും ആദ്യം വാട്‌സ്ആപ്പ് വിഷയത്തില്‍ പ്രതികരിച്ചിരുന്നില്ല. പിന്നീടാണ് തകരാര്‍ പരിഹരിച്ച് ഖേദപ്രകടനവുമായി വാട്‌സ്ആപ്പ് രംഗത്തെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here