നടന്റെ മുഖത്തടിച്ചതായി രാധിക

മുംബൈ :ഒരു പ്രമുഖ തെന്നിന്ത്യന്‍ നടന്‍ തന്നെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ ശ്രമിച്ചിരുന്നതായി പ്രശസ്ത ബോളിവുഡ് നടി രാധികാ ആപ്‌തെ. ഇതിനെ തുടര്‍ന്ന് താന്‍ ഇയാളുടെ മുഖത്ത് അടിച്ചതായും നടി വെളിപ്പെടുത്തി.ഒരു സ്വകാര്യ ചാനല്‍ ഷോയ്ക്കിടെ നടി ഇക്കാര്യം വെളിപ്പെടുത്തിയതായി മുംബൈ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേഹാ ദൂപിയ അവതാരകയായി എത്തുന്ന ഒരു പരിപാടിക്കിടെയാണ് നടിയുടെ തുറന്ന് പറച്ചില്‍.ഒരു തമിഴ് സിനിമയുടെ ഷൂട്ടിംഗിനിടയിലായിരുന്നു സംഭവം. സിനിമയുടെ ഷൂട്ടിംഗിന്റെ ആദ്യ ദിവസം സെറ്റിലെത്തിയ തന്നോട് ഒരു സഹപ്രവര്‍ത്തകന്‍ അപമര്യാദയായി പെരുമാറി. തന്റെ കാലില്‍ അയാള്‍ ഇക്കിളിയിടിന്‍ ശ്രമിച്ചു.താന്‍ അയാളെ ആദ്യമായിട്ട് കാണുകയായിരുന്നുവെന്നും നടി പറഞ്ഞു. പെട്ടെന്ന് വന്ന് ദൈഷ്യത്തില്‍ താന്‍ അയാളുടെ മുഖത്ത് അടിച്ചതായും രാധിക വെളിപ്പെടുത്തി. പ്രമുഖ ബോളിവുഡ് നടന്‍ രാജ് കുമാര്‍ റാവുവിനൊപ്പമാണ് നടി ഷോയില്‍ പങ്കെടുക്കാനെത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here