2 മത്സ്യങ്ങള്‍ക്ക് 2 മാസത്തെ നിരോധനം

അബുദാബി : യുഎഇയില്‍ ഷെറി, സാഫി മത്സ്യങ്ങളെ പിടിക്കുന്നതും വില്‍പ്പന നടത്തുന്നതും രണ്ട് മാസത്തേക്ക് നിരോധിച്ചു. മാര്‍ച്ച് ഒന്നുമുതല്‍ ഏപ്രില്‍ 30 വരെയാണ് ഈ മീനുകളെ പിടിക്കുന്നതില്‍ നിന്ന് മത്സ്യതൊഴിലാളികളെ പരിസ്ഥിതി മന്ത്രാലയം വിലക്കിയിരിക്കുന്നത്.

ഈ മത്സ്യങ്ങളുടെ പ്രജനന സമയമായതിനാലാണ് നടപടി. ഈ മത്സ്യം ഇറക്കുമതി ചെയ്യുന്നതും കയറ്റുമതി ചെയ്യുന്നതും ശിക്ഷാര്‍ഹമാണെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നുണ്ട്. അബദ്ധത്തില്‍ ഈ മീനുകളെ പിടിച്ചുപോയാല്‍ മത്സ്യതൊഴിലാളികള്‍ ഇവയെ തിരികെ കടലില്‍ വിടണമെന്നാണ് നിര്‍ദേശം.

ഷെറിയും സാഫിയും മേഖലയില്‍ ഏറ്റവും പ്രചാരമുള്ള മത്സ്യങ്ങളാണ്. അതേസമയം വര്‍ഷാവര്‍ഷം ഇവയുടെ എണ്ണം കുറഞ്ഞുവരുന്നതായി പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഇവയെ പിടിക്കുന്നതില്‍ നിന്ന് മത്സ്യ തൊഴിലാളികളെ രണ്ട് മാസത്തേക്ക് വിലക്കിയിരിക്കുന്നത്.

കൂടുതല്‍ ചിത്രങ്ങള്‍ …

LEAVE A REPLY

Please enter your comment!
Please enter your name here