യുവതിയെ ഭര്‍ത്താവ് തീകൊളുത്തി കൊന്നു

തൃശൂര്‍: കുടുംബശ്രീ യോഗത്തിനിടെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ച് കത്തിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലിരുന്ന യുവതി മരണത്തിന് കീഴടങ്ങി. തൃശൂര്‍ ചെങ്ങാലൂര്‍ സ്വദേശി ജീതു (29) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ ജീതുവിന്റെ ഭര്‍ത്താവ് മോനടി വിരാജ് ഒളിവില്‍ പോയി.

ഞായാറാഴ്ചയാണ് വിരാജ് ജീതുവിനെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. ഗുരുതരമായി പൊള്ളലേറ്റ ജീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണത്തിന് കീഴടങ്ങി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ദൃക്‌സാക്ഷിയായ ജീതുവിന്റെ പിതാവിന്റെ മൊഴിയിലാണ് വിരാജിനെതിരെ പോലീസ് കേസെടുത്തത്.

കുടുംബശ്രീ സംഘത്തില്‍നിന്നും എടുത്ത വായ്പ തിരിച്ചടക്കാന്‍ എത്തിയ ജീതുവിന്റെ നേര്‍ക്ക് വിരാജ് കുപ്പിയില്‍ കരുതിയിരുന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പഞ്ചായത്ത് അംഗവും കുടുംബശ്രീ ഭാരവാഹികളും കൊലയ്ക്ക് സാക്ഷിയാണെങ്കിലും ആരും അതിക്രമം തടയാന്‍ ഇടപെട്ടില്ല.

വാക്കേറ്റവും ബഹളവും ഉണ്ടായി. ആരും യുവതിയെ ആശുപത്രിയിലെത്തിക്കാനും ശ്രമിച്ചില്ല. ജീത്തുവിനെ സ്വന്തം പിതാവാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ഓട്ടോയില്‍ കയറ്റാന്‍ പോലും ആരും സഹായിച്ചില്ലെന്നും ആരോപണമുണ്ട്. യുവതിയുടെ മരണമൊഴി പൊലീസ് രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here