ഭര്‍ത്താവിനെ ഭാര്യ കൈയോടെ പിടികൂടി- വീഡിയോ

കൊളംബിയ: അവധി ആഘോഷിക്കാന്‍ കാമുകിക്കൊപ്പം പോയ ഭര്‍ത്താവിനെ ഭാര്യ വിമാനത്താവളത്തില്‍ വെച്ച് കൈയോടെ പിടികൂടി. വിമാനത്താവളത്തില്‍ ചെക്കിങ് ക്യൂവില്‍ നിന്നാണ് ഭര്‍ത്താവിനെയും കാമുകിയേയും ഇവര്‍ പിടികൂടിയത്. ഭര്‍ത്താവിന് നേരെ ഭാര്യ തെറിയഭിഷേകം നടത്തുകയും കാമുകിയുടെ മുടിക്കുത്തിന് പിടിച്ച് വലിക്കുകയും ചെയ്യുന്ന വീഡിയോ പുറത്തുവന്നു.

കൊളംബിയയിലെ ജോസ് മാരിയാ കൊര്‍ഡോവ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലുണ്ടായിരുന്ന ഒരു യാത്രക്കാരനാണ് ഈ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയത്. ശനിയാഴ്ചകളില്‍ തന്നെയും കുഞ്ഞിനെയും കൊണ്ട് പുറത്ത് പോകാറുള്ള താന്‍ ഇന്ന് കാമുകിയേയും കൊണ്ട് കറങ്ങാന്‍ ഇറങ്ങിയിരിക്കുകയാണോ എന്നും ചോദിച്ചാണ് ഭാര്യ ഇയാളോട് ചൂടാവുന്നത്. സ്പാനിഷ് ഭാഷയില്‍ ഭര്‍ത്താവിനോട് കടുത്ത ഭാഷയിലാണ് ഇവര്‍ സംസാരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

LEAVE A REPLY

Please enter your comment!
Please enter your name here