മറ്റൊരു യുവതിയുമായി ഭര്‍ത്താവിന്റെ അടുപ്പം അറിഞ്ഞ ഭാര്യ ഇരുവര്‍ക്കും നല്‍കിയ കലക്കന്‍ പണി

ടെക്‌സാസ് :ഭര്‍ത്താവ് തന്നെ ചതിക്കുകയാണെന്ന് മനസ്സിലാക്കിയ യുവതി കൊടുത്ത ഉഗ്രന്‍ പണിയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചിരിക്ക് വക നല്‍കുന്നത്. അമേരിക്കയിലെ ടെക്‌സാസ് സ്വദേശിനിയായ തിമേഷിയ ബ്രൗണ്‍ എന്ന യുവതിയാണ് ഭര്‍ത്താവിന്റെ പരസ്ത്രീ ബന്ധം മനസ്സിലാക്കിയതിന് ശേഷം വ്യത്യസ്തമായ ഒരു പണി കൊടുത്തത്.അടുത്തിടെയാണ് തന്റെ ഭര്‍ത്താവായ പാട്രിക്ക് ബ്രൗണിന് സാറാ കോര്‍മിയര്‍ എന്ന യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന് തിമേഷിയ തിരിച്ചറിയുന്നത്. ഈ ബന്ധത്തില്‍ ഭര്‍ത്താവിന്റെ കാമുകി ഗര്‍ഭിണിയാണെന്ന് കൂടി അറിഞ്ഞതോടെ തിമേഷിയ പിന്നെ ഒന്നും നോക്കിയില്ല. നേരെ അടുത്തുള്ള പ്രമുഖ പത്രത്തിന്റെ ഓഫീസില്‍ ചെന്ന് ഉഗ്രനൊരു ആശംസ സന്ദേശം പ്രിന്റ് ചെയ്യാന്‍ കൊടുത്തു. പാട്രിക്ക് ബ്രൗണിനും സാറാ കോര്‍മിയറിനും ഒരു കുഞ്ഞിനെ ലഭിക്കുന്നതിനായി ആശംസ അറിയിക്കുന്നതായും നിങ്ങള്‍ രണ്ട് പേരും നല്ല പ്രണയത്തിലായത് കൊണ്ട് തന്നെ അത് പെട്ടെന്ന് തന്നെ സാധിക്കട്ടെ എന്ന് പാട്രിക്കിന്റെ ഭാര്യ തിമേഷിയ എന്നായിരുന്നു യുവതിയുടെ ആശംസ സന്ദേശം.എന്തായാലും ഭാര്യയെ ചതിച്ച് മറ്റൊരു സ്ത്രീയെ തേടി പോയ ഭര്‍ത്താക്കന്‍മാര്‍ക്ക് ഇതിലും നല്ലൊരു പണി കൊടുക്കാനില്ലെന്നാണ് സമൂഹ മാധ്യമങ്ങളിലെ അടക്കം പറച്ചല്‍.

LEAVE A REPLY

Please enter your comment!
Please enter your name here