മദ്യത്തില്‍ സയനെഡ് കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റില്‍

ഗുണ്ടൂര്‍ :അവിഹിത ബന്ധത്തിന് തടസ്സം നിന്ന ഭര്‍ത്താവിനെ യുവതിയും കാമുകനും കൂടി മദ്യത്തില്‍ വിഷം കലര്‍ത്തി കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ സത്‌ലുരു ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ഈ ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. സത്‌ലുരു സ്വദേശി നരേന്ദ്രയാണ് ഭാര്യ ശ്രീവിദ്യയുടെ കൈകളാല്‍ കൊല്ലപ്പെട്ടത്.ശ്രീവിദ്യക്ക് സഹോദരി ഭര്‍ത്താവ് വീരയ്യയുമായി അവിഹിത ബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് നരേന്ദ്രന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ അസ്യാരസ്യങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നരേന്ദ്രനെ തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രിവിദ്യയും വീരയ്യയും കൂടി തീരുമാനിച്ചത്.ശ്രീവിദ്യ തന്നെ ഭര്‍ത്താവിന് മദ്യത്തില്‍ സയനെഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം സമീപത്തെ ഒരു കനാലില്‍ ഒഴുക്കിവിട്ടു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീവിദ്യയേയും കാമുകനെയും രണ്ട് കൂട്ടാളികളെയും പൊലീസ് അറസ്റ്റ് ചെയ്തു.വാര്‍ത്താസമ്മേളനത്തില്‍ പൊലീസ് പ്രതിയെ ഹാജരാക്കിയപ്പോള്‍ ഒരു കുസലുമില്ലാതെ ചിരിച്ച് കൊണ്ടായിരുന്നു ശ്രീവിദ്യ ഇവര്‍ക്ക് മുന്‍പില്‍ നിന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here