ഭര്‍ത്താവിന്റെ ഗര്‍ഭിണിയായ കാമുകിയുടെ വയറ്റില്‍ ചവിട്ടിയും, വസ്ത്രം ഉരിഞ്ഞും ഭാര്യയുടെ പ്രതികാരം

ബീജിംഗ്: ഭര്‍ത്താവിന്റെ ഗര്‍ഭിണിയായ കാമുകിയോട് പ്രതികാരം തീര്‍ത്ത് ഭാര്യ. ചൈനയിലെ തെരുവില്‍ വെച്ചാണ് ഭാര്യയും സുഹൃത്തുക്കളും ചേര്‍ന്ന് ഭര്‍ത്താവിന്റെ കാമുകിയെ ക്രൂരമായി മര്‍ദ്ദിച്ചതും വസ്ത്രം ഉരിഞ്ഞ് മാറ്റിയതും. താനൊരു ഗര്‍ഭിണിയാണെന്ന് പെണ്‍കുട്ടി കരഞ്ഞ് പറയുന്നുണ്ടെങ്കിലും യുവതി മര്‍ദ്ദനം തുടരുകയായിരുന്നു. ഭര്‍ത്താവിനെ വശത്താക്കിയവളെ വെറുതെ വിടില്ലെന്ന് പുലമ്പിയാണ് സംഘം മര്‍ദ്ദിക്കുന്നത്. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്. ഹൈഹീലിട്ട ചെരുപ്പ് കൊണ്ട് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടുകയും, വസ്ത്രം അഴിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ വ്യക്തമാണ്. നിലത്ത് വലിച്ചിഴച്ചു കൊണ്ട് മര്‍ദ്ദിക്കുന്നതും യുവതി വേദനകൊണ്ട് നിലവിളിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. അഞ്ച് യുവതികള്‍ ചേര്‍ന്നാണ് പെണ്‍കുട്ടിയെ മര്‍ദ്ദിക്കുന്നത്. മൂന്ന് മിനുട്ട് ദൈര്‍ഘ്യമുള്ള വീഡിയോയാണ് പ്രചരിക്കുന്നത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നാണ് വിവരം.

കൂടുതല്‍ ചിത്രങ്ങള്‍

LEAVE A REPLY

Please enter your comment!
Please enter your name here