വൈഫൈ ഓഫ് ചെയ്ത ഭാര്യയ്ക്ക് ക്രൂരമര്‍ദ്ദനം

ഹൈദരാബാദ്: വൈഫൈ കണക്ഷന്‍ ഓഫ് ചെയ്ത ഭാര്യയെ ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചു. ഹൈദരാബാദിലെ സോമാജിഗുഡയിലെ രേഷ്മ സുല്‍ത്താന എന്ന യുവതിയ്ക്കാണ് മര്‍ദ്ദനമേറ്റത്.

ബുധനാഴ്ച രാത്രി ഏറെ വൈകിയിട്ടും ഭര്‍ത്താവ് ഫോണുപയോഗിച്ചിരുന്നതിനെത്തുടര്‍ന്നാണ് രേഷ്മ വൈഫൈ കണക്ഷന്‍ ഓഫ് ചെയ്തത്.

പ്രകോപിതനായ ഭര്‍ത്താവ് ഇവരെ തൊഴിക്കുകയും ഇടിക്കുകയുമായിരുന്നു. തലയ്ക്കും മുഖത്തും നെഞ്ചിനും സാരമായി പരിക്കേറ്റ രേഷ്മയിപ്പോള്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

രേഷ്മയുടെ അമ്മയാണ് ഇതുസംബന്ധിച്ച് പോലീസില്‍ പരാതി നല്‍കിയത്. മൂന്ന് കുട്ടികളുടെ അമ്മയാണ് രേഷ്മ. അമ്മയുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനും അറസ്റ്റ് ചെയ്യുന്നതിനും മുമ്പ് ദമ്പതികളെ കൗണ്‍സലിംഗിന് വിധേയമാക്കുമെന്ന് പൊലീസ് അറിയിച്ചു. അതിന് ശേഷം നടപടികളിലേക്ക് നീങ്ങുമെന്നും പോലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here