മോഷ്ടാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി

ലണ്ടന്‍: മോഷ്ടിച്ച പണവുമായി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മോഷ്ടാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ഒരു ട്രാവല്‍ ഏജന്‍സിയില്‍ നിന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തി പണവുമായി കടന്നുകളയുകയായിരുന്നു. പെട്ടെന്നുണ്ടായ കാറ്റില്‍ മോഷ്ടിച്ച പണം പറന്നു പോവുകയായിരുന്നു.

രണ്ട് പേരാണ് മോഷണത്തിനെത്തിയത്. സംഭവത്തിന്റെ സിസി ടിവി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. തെരുവിലൂടെ പറന്ന പണത്തിന്റെ പിന്നാലെ പോയി ഓരോന്നായി പെറുക്കി എടുക്കുന്ന ഇവരുടെ ദൃശ്യം സിസി ടിവി ക്യാമറയില്‍ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

ഗ്രേറ്റര്‍ മാഞ്ചെസ്റ്ററിലെ ഡ്രോയില്‍സ്‌ഡെനിലാണ് സംഭവം. മാര്‍ച്ച് 17ാം തീയതിയാണ് സംഭവം ഉണ്ടായത്. ക്വീന്‍ വാക്കിലുള്ള ട്രാവല്‍ ഏജന്റിന്റെ അരികിലെത്തി രണ്ട് പേര്‍ ഭീഷണിപ്പെടുത്തി പണം കവരുകയായിരുന്നു. തുടര്‍ന്ന് ട്രൗസറില്‍ പണം കുത്തിനിറച്ച് ഇരുവരും ഇറങ്ങി ഓടുകയായിരുന്നു. ഇതിനിടെയാണ് പണം താഴെ വീഴുകയും കാറ്റില്‍ പറക്കുകയും ചെയ്തത്. പൊലീസാണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

LEAVE A REPLY

Please enter your comment!
Please enter your name here