ഭാര്യയുടെ കൊലപാതകം ;യുവാവ് അറസ്റ്റില്‍

ബംഗലൂരു :ഭാര്യയെ കൊലപ്പെടുത്തിയതിന് ശേഷം മൃതദേഹം കത്തിച്ച് കളഞ്ഞ കേസില്‍ യുവാവും സുഹൃത്തും അറസ്റ്റില്‍. ബംഗലൂരു സ്വദേശിയായ ചന്ദ്രകാന്താണ് ഭാര്യയായ അക്ഷിതയെ കൊലപ്പെടുത്തിയ കേസില്‍ ശനിയാഴ്ച പൊലീസ് പിടിയിലായത്.

ഫെബ്രുവരി 5 ാം തീയ്യതിയാണ് കൊലപാതകം നടന്നത്. ബംഗലൂരുവിലെ ശാന്തി നഗറിലെ ഒരു ഹോട്ടലില്‍ ജീവനക്കാരനാണ് ചന്ദ്രകാന്ത്. അക്ഷിത ബംഗലൂരുവിലെ ഒരു ഐടി കമ്പനിയിലാണ് ജോലി നോക്കിയിരുന്നത്.ഇവരുടെ വിവാഹം കഴിഞ്ഞ് 10 വര്‍ഷമായി. ഇവര്‍ക്ക് നാല് വയസ്സുള്ള മകനുമുണ്ട്.അക്ഷിതയ്ക്ക് അന്യപുരുഷനുമായി ബന്ധമുണ്ടെന്ന സംശയമാണ് കൊലപാതകത്തിലേക്ക് വഴി തെളിച്ചത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഈ വിഷയത്തെ ചൊല്ലി ഇവര്‍ സ്ഥിരം വഴക്കിടാറുണ്ടായിരുന്നു.

ഫെബ്രുവരി 5 ാം തീയതി ഇരുവരും തര്‍ക്കത്തിലേര്‍പ്പെടുന്നതിനിടെ ചന്ദ്രകാന്ത് യുവതിയെ കഴുത്ത് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. ശേഷം സുഹൃത്തായ രാജ്‌സിങിനെ വിളിച്ച് മൃതദേഹം മറവ് ചെയ്യാന്‍ സഹായം ആവശ്യപ്പെട്ടു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് യുവതിയുടെ മൃതദേഹം തമിഴ്‌നാട് അതിര്‍ത്തിയിലെ ഒരു കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു. യുവതിയുടെ ഫോണും കാട്ടില്‍ ഉപേക്ഷിച്ചു. അക്ഷിതയെ കാണാനില്ലെന്ന് കാണിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

ഇതിനെ തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ചന്ദ്രകാന്ത് കുറ്റം സമ്മതിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here