ട്രെയിനില്‍ നിന്ന് എടുത്തുചാടി 21 കാരി

ഹൈദരാബാദ്: ഓടുന്ന ട്രെയിനില്‍ നിന്നും ചാടി ഗുരുതരമായി പരിക്കേറ്റ് ഇരുപത്തിയൊന്നുകാരി. ആന്ധ്രപ്രദേശിലാണ് സംഭവം. ട്രെയിനില്‍ നിന്നും ചാടിയ വരലക്ഷ്മി എന്ന യുവതിയെ റെയില്‍വേ ജീവനക്കാര്‍ ബീമാവാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം യുവതി എന്തിനാണ് എടുത്തുചാടിയതെന്ന അന്വേഷണത്തിലാണ് പൊലീസ്.

വരലക്ഷ്മി അബോധാവസ്ഥയില്‍ തുടരുന്നതിനാല്‍ സംഭവത്തെ കുറിച്ച് കൂടുതല്‍ തെളിവുകളൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. വെള്ളിയാഴ്ച രാവിലെയാണ് ട്രാക്കിനരികില്‍ വീണുകിടക്കുന്ന വരലക്ഷ്മിയെയാണ് ജീവനക്കാര്‍ കണ്ടത്. ബോധമില്ലാതെ, ശരീരത്തില്‍ ചെളി പറ്റിയ നിലയിലായിരുന്നു വരലക്ഷ്മി.

വീഴ്ചയില്‍ പറ്റിയ മുറിവില്‍ നിന്നും രക്തം വരുന്നുണ്ടായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ പൊലീസ് വരലക്ഷ്മിയുടെ പിതാവില്‍ നിന്നും മൊഴിയെടുത്തു. വിജയവാഡയിലേക്ക് പോയതായിരുന്നു വരലക്ഷ്മി. എന്നാല്‍ എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു.

അതേസമയം പീഡനശ്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ വരലക്ഷ്മി എടുത്ത് ചാടിയതാണോയെന്നാണ് പൊലീസിന്റെ സംശയം. എന്തായാലും വരലക്ഷ്മിക്ക് ബോധം വന്നാലെ സംഭവത്തിന്റെ നിജസ്ഥിതി അറിയാന്‍ സാധിക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.

LEAVE A REPLY

Please enter your comment!
Please enter your name here