യുവതി കാമുകനെ വിഷം കൊടുത്തുകൊന്നു

ഗുരുദാസ്പുര്‍: കാമുകന് വിഷം കൊടുത്ത് കൊന്ന കേസില്‍ യുവതി അറസ്റ്റില്‍. ചണ്ഡീഗഡിലാണ് സംഭവം. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ അമൃത്സര്‍ സ്വദേശി റോസിയെയാണ് ഗുര്‍ദാസ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

റോസി തന്റെ ആദ്യ കാമുകനായ ധരംപാലിനൊപ്പമായിരുന്നു താമസിച്ചിരുന്നത്. ഇതിനിടെയാണ് സാഹിബ് മാസിയ എന്നയാളുമായി റോസി അടുക്കുന്നത്. ഈ ബന്ധത്തിന് ധരംപാല്‍ തടസമായതോടെയാണ് പുതിയ കാമുകന്റെ സഹായത്തോടെ ഇയാളെ കൊലപ്പെടുത്തിയത്.

ധരംപാലിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കുകയായിരുന്നു. ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ടതോടെ ധരംപാലിന് സുഖമില്ലെന്ന് റോസി ഇയാളുടെ പിതാവിനെ അറിയിച്ചു. പിതാവെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.

മരണത്തില്‍ അസ്വാഭാവികത തോന്നിയ പിതാവ് പൊലീസില്‍ പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തറിയുന്നത്. റോസിയുടെ ആദ്യഭര്‍ത്താവ് രജീന്ദര്‍പാലാണ്.

ഇയാളെ ഉപേക്ഷിച്ചാണ് റോസി ധരംപാലിനൊപ്പം ജീവിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പൊലീസ് സംഭവത്തില്‍ കൂടുതല്‍ അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here