സ്വയംഭോഗം ചെയ്തും സിഗററ്റ് വലിച്ചും മോഷ്ടാവ്

ലോസാഞ്ചല്‍സ്: മോഷണം നടത്തിയാല്‍ ഉടന്‍ തന്നെ സ്ഥലം കാലിയാക്കുകയാണ് സാധാരണ മോഷ്ടാക്കളുടെ പതിവ്. എന്നാലിതാ വ്യത്യസ്തമായൊരു കള്ളന്‍. ക്യാന്‍സര്‍ രോഗികള്‍ക്കായി വിഗ്ഗുകള്‍ നിര്‍മിക്കുന്ന സ്ഥാപനത്തില്‍ കയറിയ കള്ളനാണ് വിചിത്രമായി പെരുമാറിയത്.

സമീപ പ്രദേശത്ത് കളവ് പതിവായതോടെയാണ് ലിസ തന്റെ ജിയോനി എന്ന കടയില്‍ സിസിടിവി സ്ഥാപിച്ചത്. വീടിനോട് ചേര്‍ന്ന് തന്നെയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നതും. കഴിഞ്ഞ ദിവസമാണ് ലിസയുടെ കടയില്‍ കള്ളന്‍ കയറിയത്.

വെന്റിലേറ്റര്‍ വഴി അകത്ത് കടന്ന മോഷ്ടാവ് യാതൊരു തിരക്കും കൂടാതെ കട മുഴുവന്‍ നടന്ന് പരിശോധിച്ചതിന് ശേഷം പണപ്പെട്ടി തുറന്ന് മോഷ്ടിച്ചു. ഇതിന് ശേഷം സിഗരറ്റ് കത്തിച്ച് സ്ഥാപനത്തിലെ കമ്പ്യൂട്ടര്‍ തുറന്ന് അതില്‍ പോണ്‍ വീഡിയോകള്‍ കണ്ട് സ്വയംഭോഗം ചെയ്തു.

ഇതിനിടയില്‍ വീട്ടില്‍ നിന്ന് കടയിലേയ്ക്ക് ലിസ വന്നതോടെ ഇയാള്‍ രക്ഷപെടാന്‍ ശ്രമിച്ചു. കടയില്‍ ആരെയോ കണ്ടതോടെ നിലവിളിച്ചതോടെ ലിസയുടെ ഭര്‍ത്താവും മകനും കടയിലേക്കെത്തി.

ഇതോടെ പുറത്തിറങ്ങാകാനാവാതെ ഇയാള്‍ കടയില്‍ കുടുങ്ങി. അയല്‍വാസിയും ഇരുപത്തെട്ടുവയസുകാരനുമായ അലനെ ലോസാഞ്ചല്‍സ് പൊലീസ് അറസ്റ്റ് ചെയ്തു. സിസിടിവി പരിശോധിച്ചപ്പോഴാണ് അലന്റെ വിചിത്ര സ്വഭാവം പുറത്തറിഞ്ഞത്.

LEAVE A REPLY

Please enter your comment!
Please enter your name here