12 പുരുഷന്‍മാര്‍ ബലാത്സംഗം ചെയ്‌തെന്ന് പ്രവാസി യുവതി

ദുബായ് :12 പുരുഷന്‍മാര്‍ തന്നെ ബലാത്സംഗം ചെയ്‌തെന്ന പരാതിയുമായി പ്രവാസി യുവതി പൊലീസിനെ സമീപിച്ചു. ദുബായിലെ അല്‍ റഷീദിയ പൊലീസ് സ്റ്റേഷനിലാണ് ഈ ഞെട്ടിപ്പിക്കുന്ന പരാതിയുമായി ഒരു പ്രവാസി യുവതി കയറി വന്നത്. 29 വയസ്സുകാരിയായ ഒരു പാക്കിസ്ഥാന്‍ യുവതിയായിരുന്നു പരാതിക്കാരി. എന്നാല്‍ കേസന്വേഷണം മുമ്പോട്ട് പോകുന്നതിനിടയിലാണ് ഗംഭീര ട്വിസ്റ്റ് സംഭവിച്ചത്. യുവതി ഒരു ലൈംഗീക തൊഴിലാളിയാണെന്ന് കേസന്വേഷണത്തിനിടെ പൊലീസിന് വ്യക്തമായി.

തന്റെയടുത്ത് എത്തിയ ചില ഇടപാടുകാര്‍ പണം നല്‍കാത്തതിനെ തുടര്‍ന്നാണ് യുവതി ഇത്തരത്തിലൊരു പരാതിയുമായി പൊലീസിനെ സമീപിച്ചത്. ഒരു ഫ്‌ളാറ്റില്‍ വെച്ച് 12 പേര്‍ തന്നെ ലൈംഗീകമായി പീഡിപ്പിച്ചുവെന്നായിരുന്നു യുവതി നല്‍കിയ പരാതി. എന്നാല്‍ ഒരു പാക്കിസ്ഥാന്‍ സ്വദേശിയും ഇയാളുടെ സുഹൃത്തുക്കളായ രണ്ടു പ്രവാസികളും തലേ ദിവസം യുവതിയുമായി ലൈംഗീക ബന്ധത്തിലേര്‍പ്പെട്ടിരുന്നു.

600 ദര്‍ഹം നല്‍കാമെന്നായിരുന്നു ഇവര്‍ യുവതിയോട് പറഞ്ഞിരുന്നത്. എന്നാല്‍ ഇതിന് ശേഷം ഇവര്‍ പണം നല്‍കാതെ മുങ്ങി. ഇവരെ അകത്താക്കുവാന്‍ വേണ്ടിയായിരുന്നു യുവതി ഇത്തരത്തിലൊരു കഥ കെട്ടിചമച്ചത്. യുവതി നല്‍കിയ സൂചന അനുസരിച്ച് പാക്കിസ്ഥാന്‍ സ്വദേശിയെ പൊലീസ് ഉടനടി അറസ്റ്റ് ചെയ്തു. പിന്നീട് നടന്ന കാര്യങ്ങള്‍ ഇയാള്‍ പൊലീസിനോട് വിവരിച്ചു.

k

അന്വേഷണത്തില്‍ യുവതി വിസിറ്റിംഗ് വിസയിലാണ് ദുബായില്‍ എത്തിയിരിക്കുന്നതെന്നും മനസ്സിലാക്കി. യുവതിയെ ഈ ഫ്‌ളാറ്റിലേക്ക് എത്തിച്ച പാക്കിസ്ഥാന്‍കാരനായ ഉടമയെ കൂടി അറസ്റ്റ് ചെയ്തതോട് കൂടി ഇവരുടെ കള്ളി വെളിച്ചത്തായി. യുവതി പ്രഥമ ദൃഷ്ട്യ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. വിചാരണ ജൂണ്‍ 21 ന് നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here